ലക്ഷ്യം അഴിമതിക്കെതിരായ പോരാട്ടം! ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ‘ആപ്പു’മായി കമല്‍ഹാസന്‍; ഈ ആപ്പ് പോലീസിനെ സഹായിക്കുമെന്നും കമല്‍ഹാസന്‍

ചൈ​ന്ന: ജനകീയ പ്ര​ശ്ന​ങ്ങ​ൾ അ​ടു​ത്ത​റി​യാ​നും അ​വ പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി പു​തി​യ മൊ​ബൈ​ൽ ആ​പ്പു​മാ​യി ന​ട​നും രാ​ഷ്ട്രീ​യ നേ​താ​വു​മാ​യ ക​മ​ൽ​ഹാ​സ​ൻ. ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ക, അ​ഴി​മ​തി​ക്കെ​തി​രാ​യ പോ​രാ​ട്ടം ശ​ക്ത​മാ​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ആ​പ്പ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് പു​തി​യ ആ​പ്പ് ക​മ​ൽ പു​റ​ത്തി​റ​ക്കി​യ​ത്.

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം, കു​റ്റ​കൃ​ത്യ​ങ്ങ​ൾ, അ​ഴി​മ​തി തുടങ്ങിയവ സ​മൂ​ഹ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​ന് ഈ ​ആ​പ്പ് ഉ​പ​യോ​ഗി​ക്കാ​മെ​ന്നും എ​ന്നാ​ൽ ഇ​ത് പോ​ലീ​സി​നു പ​ക​ര​മാ​കി​ല്ലെ​ന്നും ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ ഈ ​ആ​പ്പ് പോ​ലീ​സി​നെ സ​ഹാ​യി​ക്കു​മെ​ന്നും ക​മ​ൽ​ഹാ​സ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts