പോലീസിന്‍റേത് അടിയന്തരാവസ്​ഥ​യിൽ പോലുമില്ലാത്ത മനുഷ്യാവകാശ ലംഘനമെന്ന് കെ. സുരേന്ദ്രൻ

കോഴിക്കോട്: പോലീസ് തന്നോട് കാണിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. കണ്ണൂർ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിന് മുന്പ് കോഴിക്കോട് ജില്ലാ ജയിലിനു മുന്പിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിയന്തരാവസ്​ഥ​യിൽ പോലുമില്ലാത്ത മനുഷ്യാവകാശ ലംഘനമാണ് താൻ ഇപ്പോൾ നേരിടുന്നത്. തന്നെ കൂടുതൽ കള്ളക്കേസിൽ കുടുക്കാനാണ് പോലീസിന്‍റെ ശ്രമമെന്നും സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് സബ് ജയിലിനു മുന്നിൽ ബിജെപി പ്രവർത്തകർ രാവിലെ നാമജപ പ്രതിഷേധവുമായെത്തിയിരുന്നു.

Related posts