പ്രണയവിവഹാമായിരുന്നു, എന്നിട്ടും..! ഭ​ര്‍​ത്താ​വി​നെ കൊലപ്പെടുത്താന്‍ ഒരു ലക്ഷം രൂപയുടെ ക്വട്ടേഷന്‍; യുവാവിന്റെ മരണത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍

ഒ​രു ല​ക്ഷം രൂ​പ​യു​ടെ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി ഭ​ര്‍​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ യു​വ​തി​യും കാ​മു​ക​നും വാ​ട​ക കൊ​ല​യാ​ളി​യും പി​ടി​യി​ല്‍.

കോ​ലാ​ര്‍ ജി​ല്ല​യി​ലെ ചം​ബേ സ്വ​ദേ​ശി​യാ​യ ആ​ന​ന്ദ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം ഹൊ​സ്‌​കോ​ട്ട​യ്ക്ക് സ​മീ​പം അ​ഴു​കി​യ നി​ല​യി​ല്‍ ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ബീ​മ​ക​ന​ഹ​ള്ളി​യി​ലെ ഒ​രു ക്വാ​റി​ക്ക് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ ചി​ല​ര്‍ ക്വാ​റി​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത് ആ​ന​ന്ദ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു.

ആ​ന​ന്ദ​യു​ടെ ഭാ​ര്യ ചൈ​ത്ര( 28), കാ​മു​ക​ന്‍ ച​ല​പ​തി( 35). വാ​ട​ക കൊ​ല​യാ​ളി പൃ​ത്വി​രാ​ജ്( 26) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​റ്റൊ​രു വാ​ട​ക കൊ​ല​യാ​ളി​യാ​യ ന​വീ​ന് വേ​ണ്ടി പോ​ലീ​സ് തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ട്ര​ക്ക് ഡ്രൈ​വ​റാ​യി​രു​ന്നു ആ​ന​ന്ദ.

പ്ര​ണ​യ​വി​വാ​ഹ​മാ​യി​രു​ന്നു ആ​ന​ന്ദ​യു​ടെ​യും ചൈ​ത്ര​യു​ടെ​യും. ഇ​രു​വ​ര്‍​ക്കും ര​ണ്ട് കു​ട്ടി​ക​ളു​മു​ണ്ട്.

ഇ​തി​നി​ടെ ത​ന്റെ അ​യ​ല്‍​വാ​സി​യാ​യ ച​ല​പ​തി​യു​മാ​യി ചൈ​ത്ര​യ്ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് ആ​ന​ന്ദ മ​ന​സി​ലാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ച്ചൊ​ല്ലി ആ​ന​ന്ദ നി​ര​വ​ധി ത​വ​ണ ചൈ​ത്ര​യു​മാ​യി വ​ഴ​ക്കി​ട​ക​യും താ​ക്കീ​ത് ന​ല്‍​കു​ക​യം ചെ​യ്തി​രു​ന്നു.

നാ​ല് മാ​സം മു​മ്പ് ച​ല​പ​തി ത​ന്നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ചൈ​ത്ര മാ​സ്തി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ഒ​രു പ​രാ​തി ന​ല്‍​കി.

ച​ല​പ​തി​യെ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്ത ശേ​ഷം പോ​ലീ​സ് വി​ട്ട​യ​ക്കു​ക​യും ചെ​യ്തു. ഇ​തെ​ച്ചൊ​ല്ലി ചൈ​ത്ര​യും ച​ല​പ​തി​യും ത​മ്മി​ല്‍ വ​ഴ​ക്കു​ണ്ടാ​യി.

എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി ഇ​രു​വ​രും വീ​ണ്ടും അ​ടു​ക്കു​ക​യാ​യി​രു​ന്നു. ചൈ​ത്ര വീ​ണ്ടും ച​ല​പ​തി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യെ​ന്ന് മ​ന​സി​ലാ​ക്കി​യ ആ​ന​ന്ദ മ​ദ്യ​പി​ച്ച് വ​ന്ന് ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് ആ​ന​ന്ദ​യെ ഒ​ഴി​വാ​ക്കി ച​ല​പ​തി​യെ വി​വാ​ഹം ചെ​യ്യാ​ന്‍ ചൈ​ത്ര തീ​രു​മാ​നി​ക്കു​ന്ന​ത്. ഇ​തി​നാ​യി ച​ല​പ​തി​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​ദ്ധ​തി​യു​ണ്ടാ​ക്കി.

ത​ന്റെ സ​ഹോ​ദ​ര​ന്റെ സു​ഹൃ​ത്താ​യ പൃ​ത്വി​രാ​ജി​ന്റെ സ​ഹാ​യം ചൈ​ത്ര തേ​ടു​ക​യാ​യി​രു​ന്നു. ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് ആ​ന​ന്ദ​യെ കൊ​ല​പ്പെ​ടു​ത്താ​മെ​ന്നേ​റ്റ പൃ​ത്വി​രാ​ജ് അ​ന്‍​പ​തി​നാ​യി​രം രൂ​പ അ​ഡ്വാ​ന്‍​സാ​യി കൈ​പ്പ​റ്റു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment