മ​ക്ക​ളെ കാ​ണാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് ക​ന​ക​ദു​ർ​ഗ​യു​ടെ പ​രാ​തി​; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേടി

മ​ല​പ്പു​റം: മ​ക്ക​ളെ കാ​ണാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന ക​ന​ക​ദു​ർ​ഗ​യു​ടെ പ​രാ​തി​യി​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി​യോ​ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേടി. തി​രൂ​ർ റ​സ്റ്റ് ഹൗ​സി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ കെ. ​മോ​ഹ​ൻ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സി​റ്റി​ംഗിലാ​ണ് ന​ട​പ​ടി. ല​ഭി​ച്ച 49 പ​രാ​തി​ക​ളി​ൽ 13 എ​ണ്ണ​ത്തി​നു ക​മ്മീ​ഷ​ൻ തീ​ർ​പ്പു ക​ൽ​പ്പി​ച്ചു.

നെ​ഹ്റു കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളെ മ​ന:​പൂ​ർ​വം തോ​ൽ​പ്പി​ക്കു​ന്ന​താ​യും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​താ​യും വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​യി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നോ​ടു വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നും ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​റോ​ടു അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും നി​ർ​ദേ​ശി​ച്ചു.

പ​ള്ളി വ​ക സ്ഥ​ലം സം​ബ​ന്ധി​ച്ചു പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ പേ​രി​ൽ മ​ക​ളു​ടെ വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​ട​ഞ്ഞു​വ​ച്ച ഇ​രു​ന്പി​ല​കം തെ​ക്കേ ജു​മാ​മ​സ്ജി​ദ് സെ​ക്ര​ട്ട​റി​ക്ക് നോ​ട്ടീ​സ് അ​യ​ച്ചി​ട്ടും ഹാ​ജ​രാ​കാ​ത്ത​തി​നാ​ൽ തി​രൂ​ർ ഡി​വൈ​എ​സ്പി മു​ഖാ​ന്തരം സ​മ​ൻ​സ് അ​യ​ക്കാ​നും ഉ​ത്ത​ര​വാ​യി.

മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ത​ല​വേ​ദ​ന​യു​മാ​യി പ്ര​വേ​ശി​പ്പി​ച്ച സ​ഹോ​ദ​രി​ക്ക് ഡ്യൂ​ട്ടി ഡോ​ക്ട​റു​ടെ അ​നാ​സ്ഥ മൂ​ലം മ​ര​ണം സം​ഭ​വി​ച്ചു​വെ​ന്ന പ​രാ​തി​യി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടി​നോ​ടു വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു.

Related posts