റിപ്പോർട്ട് ഇങ്ങ് വന്നോട്ടെ..! എ​ല്‍​ദോ​യ്ക്കു മ​ർ​ദ​ന​മേ​റ്റ സം​ഭ​വം; അ​ന്ന് ത​ന്നെ മു​ഖ്യ​മ​ന്ത്രി​യെ പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് കാ​നം

തി​രു​വ​ന​ന്ത​പു​രം: എ​ല്‍​ദോ എ​ബ്ര​ഹാം എം​എ​ല്‍​എ​ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ല്‍ അ​ന്ന് ത​ന്നെ മു​ഖ്യ​മ​ന്ത്രി​യെ പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. മ​ർ​ദ​നം ന​ട​ന്ന് ര​ണ്ട് മ​ണി​ക്കൂ​റി​ന​കം സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച ശേ​ഷം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​തി​ന് അ​പ്പു​റം പി​ന്നെ എ​ന്തു​വേ​ണ​മെ​ന്നും കാ​നം ചോ​ദി​ച്ചു. മു​ഖ്യ​മ​ന്ത്രി ഇ​തി​നോ​ട​കം അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​തി​ന്‍റെ റി​പ്പോ​ർ​ട്ട് വ​ര​ട്ടെ​യെ​ന്നും കാ​നം പ​റ​ഞ്ഞു.

ഇ​ത്ര​യും മോ​ശം പോ​ലീ​സി​നെ ക​ണ്ടി​ട്ടി​ല്ലെ​ന്ന് എ​ല്‍​ദോ എ​ബ്ര​ഹാം എം​എ​ൽ​എ പ​റ​ഞ്ഞു. പോ​ലീ​സ് മോ​ശ​മാ​യാ​ല്‍ എ​ല്ലാം മോ​ശ​മാ​കു​മെ​ന്നും കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും എ​ല്‍​ദോ പ​റ​ഞ്ഞു. കാ​നം രാ​ജേ​ന്ദ്ര​നി​ലും സി​പി​ഐ നേ​തൃ​ത്വ​ത്തി​ലും ത​നി​ക്ക് പൂ​ര്‍​ണ വി​ശ്വാ​സ​മു​ണ്ട്. തു​ട​ര്‍ സ​മ​ര​ങ്ങ​ള്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​ത് പാ​ര്‍​ട്ടി തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts