നടപ്പ് ‘ടൂൾസ് ’കയ്യിൽ കരുതി; കഞ്ചാവ് പൊതികളാക്കുന്നത് ആളൊഴിഞ്ഞ വീടുകൾ കേന്ദ്രീകരിച്ച്;  ഏറ്റൂമാനൂരിൽ കഞ്ചാവ് മാഫിയ വീണ്ടും സജീവമാകുന്നു

 


ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​രി​ൽ ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ക​ഞ്ചാ​വ് മാ​ഫി​യ വീ​ണ്ടും സ​ജി​വ​മാ​കു​ന്നു. ഇതര സം​സ്ഥാ​ന​ത്തു നി​ന്നും ഇ​വി​ടെ​യെ​ത്തി​ക്കു​ന്ന ക​ഞ്ചാ​വ് ചെ​റു പൊ​തി​ക​ളാ​ക്കി​യാ​ണ് ആ​വ​ശ്യ​ക്കാ​രി​ലെ​ത്തി​ക്കു​ന്ന​ത്.

വേ​ണ്ടി വ​ന്നാ​ൽ ത​ങ്ങ​ളെ എ​തി​ർ​ക്കു​ന്ന​വ​രെ നേ​രി​ടാ​നാ​യി കൈ​യി​ൽ മാ​രാ​കാ​യു​ധങ്ങ​ളു​മാ​യി​ട്ടാ​ണ് ഇ​വ​ർ സ​ഞ്ച​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ അ​തി​ര​ന്പു​ഴ കോ​ട്ട​മു​റി ഇ​ന്ദി​രാ പ്രി​യ​ദ​ർ​ശി​നി കോ​ള​നി​യി​ലെ ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ​നി​ന്ന്

മൂ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ മൂ​വ​രും ഏ​റ്റു​മാ​നൂ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ക​ഞ്ചാ​വ് സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ്. ഇ​തി​ൽ ഒ​രാ​ൾ മു​ന്പു ത​ന്നെ പ​ല കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്.

അ​തി​ര​ന്പു​ഴ ശ്രീ​ക​ണ്ഠ​മം​ഗ​ലം ക​റു​ക​ച്ചേ​രി​യി​ൽ അ​ന​ന്ത​കൃ​ഷ്ണ​ൻ എ​ന്ന അ​ന​ന്തു ഷാ​ജി (20), അ​തി​ര​ന്പു​ഴ ക​ദ​ളി​മ​റ്റം ത​ല​യ്ക്ക​ൽ അ​ഭി​ജി​ത് (19), അ​തി​ര​ന്പു​ഴ ശ്രീ​ക​ണ്ഠ​മം​ഗ​ലം നീ​ണ്ടൂ​ർ​പ​റ​ന്പി​ൽ ജി​ബി​ൻ ജോ​സ് (19) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30നു ​ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ ക​ഞ്ചാ​വ് എ​ത്തി​ച്ച​തി​നു ശേ​ഷം ചെ​റു പൊ​തി​ക​ളാ​യി വി​ൽ​പ​ന​യ്ക്കാ​യി ത​രം തി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൂ​വ​രും പി​ടി​യി​ലാ​യ​ത്.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും അ​തി​വി​ദ​ഗ്ധ​മാ​യി ഇ​വി​ടെ എ​ത്തി​ച്ച ശേ​ഷം ക​ഞ്ചാ​വ് ചെ​റു​പൊ​തി​ക​ളാ​ക്കി കോ​വി​ഡി​ന്‍റെ മ​റ​വി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് ഇ​വ​ർ ചെ​യ്യു​ന്ന​ത്. അ​തി​വി​ദ​ഗ്​ധ​മാ​യ പ്ലാ​നിം​ഗി​ലൂ​ടെ​യാ​ണ് ഇ​വ​ർ ക​ഞ്ചാ​വ് വി​ൽപ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്.

ആ​വ​ശ്യ​ക്കാ​ർ പ​റ​യു​ന്നി​ട​ത്ത് സാ​ധ​ന​മെ​ത്തി​ച്ചാ​ണ് വി​പ​ണ​നം ന​ട​ത്തി​യി​രു​ന്ന​ത്. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​നു വി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ് ഐ​മാ​രാ​യ വി.​വി. ഷാ​ജി​മോ​ൻ, ജ​യ​രാ​ജ്, ജ​യ​കു​മാ​ർ, എ​എ​സ്ഐ ബി. ​മ​നോ​ജ് കു​മാ​ർ,

സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഗോ​പ​കു​മാ​ർ, പ​ത്മ​കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ​ൻ.​ജി. സ​ന്തോ​ഷ്, സാ​ബു മാ​ത്യു, രാ​കേ​ഷ്, സു​നി​ൽ, ശ​ര​ത്കൃ​ഷ്ണ, സാ​ബു മാ​ത്യു, ജോ​ബി എ​ന്നി​വ​ര​ട​ങ്ങി​യ വ​ൻ​സം​ഘ​മാ​ണ് വീ​ടു വ​ള​ഞ്ഞാ​ണ് യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment