വിൽപനക്കാരെ കാത്തുനിൽക്കേ ചാലക്കുടിയിൽ കഞ്ചാവുമായി കോട്ടയം സ്വദേശിനിയായ യുവതിയടക്കം രണ്ടുപേർ പിടിയിൽ


ചാ​ല​ക്കു​ടി: കെഎസ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ൽ​വ​ച്ച് കാ​റി​ൽ​നി​ന്ന് ക​ഞ്ചാ​വു സ​ഹി​തം യു​വ​തി​യ​ട​ക്കം ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി.

കോ​ട്ട​യം വെ​ച്ചൂ​ർ ഇ​ട​യാ​ഴം ഹ​രി​താ​ല​യ​ത്തി​ൽ സ​രി​ത (28), പാ​ല​ക്കാ​ട് വ​ല്ല​പ്പു​ഴ മ​ണ​ത്തൊ​ടി സു​ധീ​ർ (46) എ​ന്നി​വ​രെ​യാ​ണ് ഡി​വൈ​എ​സ്പി സി.​ആ​ർ. സ​ന്തോ​ഷ്, സി​ഐ കെ.​എ​സ്. സ​ന്ദീ​പ് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്റ്റു​ചെ​യ്ത​ത്.

കാ​റി​ൽ​നി​ന്നും 1050 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. പു​ല​ർ​ച്ചെ 1.15നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വ് വി​ല്പ​ന​ക്കാ​ർ​ക്ക് കൈ​മാ​റു​ന്ന​തി​നു​വേ​ണ്ടി കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ കാ​ർ പാ​ർ​ക്ക് ചെ​യ്ത് കാ​ത്തു​നി​ൽ​ക്കു​ന്പോ​ഴാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ഡി​വൈ​എ​സ്പി​ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്.

Related posts

Leave a Comment