ക​ഞ്ചാ​വ് കൈ​മാ​റു​ന്ന​തി​നി​ടെ മ​ധ്യ​വ​യ​സ്ക പോ​ലീ​സ പി​ടി​യി​ൽ; ഒരാൾ ഓടി രക്ഷപ്പെട്ടു

കു​ള​ത്തു​പ്പു​ഴ: ചി​ല്ല​റ വി​ൽ​പ​ന​ക്കാ​ർ​ക്ക് ക​ഞ്ചാ​വ് കൈ​മാ​റു​ന്ന​തി​നി​ടെ മ​ധ്യ​വ​യ​സ്ക പോ​ലീ​സ് പി​ടി​യി​ൽ. ഏ​രൂ​ർ തു​മ്പോ​ട് പൊ​ടി​മോ​ൾ വി​ലാ​സം വീ​ട്ടി​ൽ ച​ന്ദ്രി​ക (46) ആ​ണ് കു​ള​ത്തൂ​പ്പു​ഴ പോലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ച​ന്ദ്രി​ക പി​ടി​യി​ലാ​വു​ന്ന​ത്.

പൊ​ലീ​സി​നെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ട മo​ത്തി​കോ​ണം സ്വ​ദേ​ശി രാ​ജു​വാ​ണ് ക​ഞ്ചാ​വ് കൈ​മാ​റാ​നെ​ത്തി​യ​തെ​ന്ന സൂ​ച​ന​യി​ൽ ഇ​യാ​ൾ​ക്ക് വേ​ണ്ടി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

മു​മ്പ് നി​ര​വ​ധി​ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​ട്ടു​ള്ള തു​മ്പോ​ട് സ്വ​ദേ​ശി മ​ധു​വി​ന്‍റെ ഭാ​ര്യ​യാ​ണ് ച​ന്ദ്രി​ക. ചി​ല്ല​റ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വ് ച​ന്ദ്രി​ക​യി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത പോ​ലീ​സ് ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

Related posts