ക​ഞ്ചാ​വ്കടത്ത് ദമ്പതി​ക​ൾ അറസ്റ്റിൽ;  ഇ​ട​നി​ല​ക്കാ​ർ​ക്കു കൈ​മാ​റാ​ൻ കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ടെ  ഇരുവരും പോലീസ് പിടിയിലായത്

കൊ​ച്ചി: ത​മി​ഴ്നാ​ട്ടി​ൽനി​ന്നു ക​ഞ്ചാ​വു​മാ​യി കൊ​ച്ചി​യി​ലെ​ത്തി​യ ത​മി​ഴ് ദ​ന്പ​തി​ക​ൾ അ​റ​സ്റ്റി​ൽ. അ​ന്പ​ല​മേ​ട് അ​മൃ​ത​കു​ടീ​രം കോ​ള​നി​യി​ൽ അ​രു​ൾ(24), ഭാ​ര്യ വി​നോ​ദി​നി (20) എ​ന്നി​വ​രാ​ണ് ക​ഞ്ചാ​വ് ഇ​ട​നി​ല​ക്കാ​ർ​ക്കു കൈ​മാ​റാ​ൻ കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ടെ എ​റ​ണാ​കു​ളം ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽനി​ന്ന് ര​ണ്ട​ര​ക്കി​ലോ ക​ഞ്ചാ​വു ക​ണ്ടെ​ടു​ത്തു.

ഇ​ന്ന​ലെ രാ​വി​ലെ സൗ​ത്ത് മേ​ൽ​പ്പാ​ലം-​അ​വ​ന്യു റോ​ഡി​ൽ ഹൗ​സിം​ഗ് ബോ​ർ​ഡ് ഓ​ഫി​സി​ന് സ​മീ​പ​ത്തു നി​ന്നാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​രു​ളി​ന്‍റെ പ​ക്ക​ൽ 1.20 കി​ലോ ഗ്രാം ​ക​ഞ്ചാ​വും വി​നോ​ദി​നി​യു​ടെ കൈ​വ​ശം 1.30 കി​ലോ ഗ്രാം ​ക​ഞ്ചാ​വും ഉ​ണ്ടാ​യി​രു​ന്നു.
ഈ​റോ​ഡി​ൽ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന അ​രു​ൾ അ​വി​ടെ ജോ​ലി​യെ​ടു​ക്കു​ന്പോ​ഴാ​ണു വി​നോ​ദി​നി​യെ വി​വാ​ഹം ക​ഴി​ച്ച​ത്.

തു​ട​ർ​ന്നു നാ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ സ്ഥി​ര​മാ​യി ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു ക​ഞ്ചാ​വു ക​ട​ത്തി ജി​ല്ല​യി​ൽ ഇ​ട​നി​ല​ക്കാ​ർ​ക്കു വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. ആർക്കും സം​ശ​യം തോ​ന്നാ​തി​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഇ​യാ​ൾ ഭാ​ര്യ​യ്ക്കൊ​പ്പം ത​മി​ഴ്നാ​ട്ടി​ൽ പോ​യി ക​ഞ്ചാ​വു​മാ​യി മ​ട​ങ്ങി​യി​രു​ന്ന​ത്. കി​ലോ​യ്ക്കു 5,000 രൂ​പ​യ്ക്കു ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു വാ​ങ്ങു​ന്ന ക​ഞ്ചാ​വ് ഇ​വി​ടെ പ​തി​ന്മ​ട​ങ്ങു വി​ല​യ്ക്കാ​ണു വി​റ്റി​രു​ന്ന​ത്.

ക​ഞ്ചാ​വു പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്ത​തി​ന് അ​രു​ളി​നെ മു​ന്പ് അ​ന്പ​ല​മേ​ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട് കേ​ന്ദ്രീ​ക​രി​ച്ചു കേ​ര​ള​ത്തി​ൽ ക​ഞ്ചാ​വ് വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ങ്ങ​ൾ ദ​ന്പ​തി​ക​ളെ ല​ഹ​രി​ക്ക​ട​ത്തി​നു ക​രു​വാ​ക്കി​യ​താ​ണെ​ന്നു സം​ശ​യ​മു​യ​ർ​ന്നി​ട്ടു​ണ്ട്. സൗ​ത്ത് സി​ഐ സി​ബി ടോം, ​എ​സ്ഐ ദ്വി​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts