നീണ്ടൂരിൽ പതിനെട്ടുകാരൻ ഉൾപ്പെട്ട ക​ഞ്ചാ​വ് മാ​ഫി​യ സം​ഘം എക്സൈസ് പിടിയിൽ

ഏ​റ്റു​മാ​നൂ​ർ: നീ​ണ്ടൂ​ർ ഒ​ണം​തു​രു​ത്തി​ൽ നി​ന്നും ഏ​ഴം​ഗ ക​ഞ്ചാ​വ് മാ​ഫി​യ സം​ഘ​ത്തെ എ​ക്സൈ​സ് പി​ടി​കൂ​ടി. ഓ​ണം തു​രു​ത്ത് സ്വ​ദേ​ശി​ക​ളാ​യ പൊ​ള്ള​ക്ക​ര ബി​ബി​ൻ മ​ത്താ​യി (22), ക​രി​ക്കു​ളം ജോ​ബി​ൻ (21), മ​റ​വൂ​ർ അ​ഭി​ജി​ത്ത് (19), കൈ​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ പു​തി​യ​പ​റ​ന്പി​ൽ ഷാ​ലി​ൻ (20), ക​ണി​യ​രം തൊ​ട്ടി​യി​ൽ വി​ഷ്ണു പ്ര​സാ​ദ് (20), പു​ളി​ക്ക​ൽ വി​ജി​ൽ (18),നീ​ണ്ടൂ​ർ സ്വ​ദേ​ശി തൈ​പ്പ​റ​ന്പി​ൽ ജോ​സ​ഫ് (20) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വരെ എ​ക്സൈ​സ് സം​ഘ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ നി​ന്നു മൂ​ന്ന് ഗ്രാം ​മു​ത​ൽ അ​ഞ്ചു ഗ്രാം ​വ​രെ ക​ഞ്ചാ​വും പി​ടി​കൂ​ടി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി. ​റെ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ക​ഞ്ചാ​വ് മാ​ഫി​യ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

Related posts