ഹാഷിഷും എൽഎസ്ഡി യുമായി  എറണാകുളം സ്വദേശിയായ ഇരുപത്തിയൊന്നുകാരൻ  പി​ടി​യി​ൽ

പാ​ല​ക്കാ​ട്: എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്​ട​റും സം​ഘ​വും വാ​ള​യാ​ർ ടോ​ൾ പ്ലാ​സ​യ്ക്കു​സ​മീ​പം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ആ​ഡം​ബ​ര ബൈ​ക്കി​ൽ ക​ട​ത്തി​യ 16 എ​ൽ​എ​സ്ഡി സ്റ്റാ​ന്പും അ​ഞ്ചു​ഗ്രാം ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി വ​ന്ന യു​വാ​വി​നെ പി​ടി​കൂ​ടി. എ​റ​ണാ​കു​ളം ക​ള​മ​ശേ​രി സ്വ​ദേ​ശി പ്ര​ബോ​ധി​നെ (21)യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്.

കാ​ലി​ഫോ​ർ​ണി​യ ഒ​ന്പ​ത് എ​ന്ന അ​റി​യ​പ്പെ​ടു​ന്ന ഒ​രു സ്റ്റാ​ന്പി​ൽ 360 മൈ​ക്രോഗ്രാം ലൈ​സ​ർ​ജി​ക് ആ​സി​ഡ് അ​ട​ങ്ങി​യി​രി​ക്കു​ന്നു. 36 മ​ണി​ക്കൂ​ർ​വ​രെ വീ​ര്യം ന​ല്കു​ന്ന സ്റ്റാ​ന്പ് 100 മി​ല്ലി​ഗ്രാ​മി​ൽ കൂ​ടു​ത​ൽ കൈ​വ​ശം വ​ച്ചാ​ൽ 20 വ​ർ​ഷം​വ​രെ ത​ട​വ് ല​ഭി​ക്കും.ക​ഴി​ഞ്ഞ​ദി​വ​സം എ​റ​ണാ​കു​ളം എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് ഒ​ന്പ​ത് എ​ൽ​എ​സ്ഡി സ്റ്റാ​ന്പു​മാ​യി അ​റ​സ്റ്റു​ചെ​യ്ത പ്ര​തി​യി​ൽ​നി​ന്നാ​ണ് ബാം​ഗ​ളൂ​രി​ൽ​നി​ന്നും ആ​ഡം​ബ​ര ബൈ​ക്കി​ൽ അ​ടി​വ​സ്ത്ര​ത്തി​ൽ എ​ൽ​എ​സ്ഡി പോ​ലു​ള്ള ല​ഹ​രി​വ​സ്തു ക​ട​ത്തു​ന്ന വി​വ​രം അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ വി.​രാ​ജാ​സിം​ഗി​ന് ന​ല്കി​യ​ത്.

ഇ​തേ തു​ട​ർ​ന്ന് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ല​ഹ​രി​ക്ക​ട​ത്ത് ത​ട​യാ​ൻ തു​ട​ങ്ങി​യ ’ഓ​പ്പ​റേ​ഷ​ൻ ഹോ​ളി​ഡേ’​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​ടി​വ​സ്ത്ര​ത്തി​ൽ പ്ര​ത്യേ​ക അ​റ നി​ർ​മി​ച്ചാ​ണ് എ​ൽ​എ​സ്ഡി​യും ഹാ​ഷി​ഷ് ഓ​യി​ലും സൂ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ക്സൈ​സി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ ഇ​റ്റാ​ലി​യി​ൽ നി​ർ​മി​ത ആ​ഡം​ബ​ര ബൈ​ക്കാ​ണ് പ്ര​തി ഉ​പ​യോ​ഗി​ച്ച​ത്.

നേ​രി​ട്ട് നാ​ക്കി​ൽ ഒ​ട്ടി​ക്കു​ന്ന എ​ൽ​എ​സ്ഡി സ്റ്റാ​ന്പ് ഡി​ജെ പാ​ർ​ട്ടി​ക​ളി​ൽ ഒ​ഴി​ച്ചു​കൂ​ടാ​ൻ പ​റ്റാ​ത്ത ല​ഹ​രി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഈ​സ്റ്റ​റി​നോ​ട് അ​നു​ബ​ന്ധി​ച്ച് എ​റ​ണാ​കു​ള​ത്ത് ന​ട​ക്കു​ന്ന പാ​ർ​ട്ടി​യി​ൽ വി​ത​ര​ണ​ത്തി​നാ​ണ്കൊ​ണ്ടു​വ​ന്ന​തെ​ന്ന് പ്ര​തി വ്യ​ക്ത​മാ​ക്കി. ബെ​ൽ​ജി​യ​ത്തി​ൽ​നി​ന്നു​ള്ള ഒ​രു ഓ​ണ്‍​ലൈ​ൻ സൈ​റ്റി​ൽ നി​ന്നാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള മ​യ​ക്കു​മ​രു​ന്ന് ബാം​ഗ​ളൂ​രി​ൽ എ​ത്തു​ന്ന​തെ​ന്നും ഇ​തി​നു പി​ന്നി​ലെ 23 കാ​ര​നാ​യ മ​ല​യാ​ളി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​വും ല​ഭി​ച്ചു.

പ​രി​ശോ​ധ​ന​യി​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​രാ​കേ​ഷ്, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​രാ​ജീ​വ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ.​കെ.​സു​മേ​ഷ് കോ​ങ്ങാ​ട്, സി.​ജ​യ​ച​ന്ദ്ര​ൻ, മ​നോ​ജ് ഏ​ഴു​മു​റി സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ആ​ർ.​എ​സ്.​സു​രേ​ഷ്, കെ.​പു​ഷ്ക​ര​ൻ, കെ.​ഷി​നോ​ജ്, പ്ര​താ​പ​സിം​ഹ​ൻ, വി​നു, ശ്രീ​കു​മാ​ർ, സ്മി​ത, ലി​സി മു​ണ്ടൂ​ർ, ശെ​ൽ​വ​കു​മാ​ർ പ്ലാ​ക്ക​ൽ പ​ങ്കെ​ടു​ത്തു.

Related posts