വ​നി​താ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തിന് നേരെ  പോ​ലീസിന്‍റെ അസഭ്യം പറച്ചിൽ; പോ​ലീ​സ് സ്റ്റേഷ​നി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ്

വെ​ള്ള​റ​ട: കോ​ണ്‍​ഗ്ര​സ് വ​നി​ത പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ അ​സ​ഭ്യം പ​റ​ഞ്ഞ അ​ഡീ​ഷ​ണ​ല്‍ എ​സ്ഐ​ക്ക് എ​തി​രെ കേ​സ് എ​ടു​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി.

തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സം ചെ​മ്പൂ​ര്, മു​രു​ത്തം​കോ​ട് കൃ​ഷി ഓ​ഫീ​സി​ല്‍ വോ​ട്ട് ചെ​യ്യാ​ന്‍ എ​ത്തി​യ ചെ​മ്പൂ​ര് വാ​ര്‍​ഡ് മെം​ബ​ര്‍ ഉ​ഷ സ​തീ​ഷി​നെ​യാ​ണ് ആ​ര്യ​ങ്കോ​ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ അ​ഡി​ഷ​ണ​ല്‍ എ​സ്ഐ യാ​ക്കോ​ബ് അ​സ​ഭ്യം പ​റ​ഞ്ഞ​താ​യി ആ​രോ​പി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ ഉ​ഷാ സ​തീ​ഷ് ആ​ര്യ​ങ്കോ​ട് പോ​ലീ​സി​നും, റൂ​റ​ല്‍ എ​സ്പി​ക്കും, ഡി​ജി​പി​ക്കും പ​രാ​തി ന​ല്‍​കി.എ​ന്നാ​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും പോ​ലീ​സ് കൈ​കൊ​ണ്ടി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ര്യ​ന്‍​കോ​ട് പോ​ലീ​സ് സ്‌​റ്റേ​ഷ​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധി​ച്ചു.

Related posts

Leave a Comment