ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ പ്ര​ധാ​ന ക​ണ്ണി​;  ഓട്ടോയിൽ എത്തുന്ന വികലാംഗനായ യുവാവ് ; പോലീസിന്‍റെ രഹസ്യ നീക്കത്തിനൊടുവിൽ 3 കി​ലോ ക​ഞ്ചാ​വു​മാ​യി പ്രദീപൻ വലയിൽ കുടുങ്ങി


മാ​വേ​ലി​ക്ക​ര: 3.5 കി​ലോ കഞ്ചാ​വു​മാ​യി യു​വാ​വ് മാ​വേ​ലി​ക്ക​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. കാ​യം​കു​ളം, പെ​രി​ങ്ങാ​ല കൊ​യ്പ്പ​ള്ളി കാ​രാ​ഴ്മ ഭാ​ഗ​ത്ത് മാ​ട​ന്പ​ത്ത് വീ​ട്ടി​ൽ പ്ര​ദീ​പ് ന​ന്ദ​ന​ൻ (35) ആ​ണ് പി​ടി​യി​ലാ​യ​ത്.

എ​റ​ണാ​കു​ളം റേ​ഞ്ച് ഡിഐജി നീ​ര​ജ് ഗു​പ്ത ഐ​പി​എ​സിന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്ദേ​വ് ഐ​പി​എ​സ് ന​ട​ത്തു​ന്ന എ​ൻ.​ഡി.​പി.​എ​സ് സ്പെ​ഷ്യ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി ​ആ​ർ. ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​വേ​ലി​ക്ക​ര​യി​ൽ ന​ട​ത്തി​യ ര​ഹ​സ്യ ഓ​പ്പ​റേ​ഷ​നി​ലൂ​ടെ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

24ന് ​വൈ​കി​ട്ട് കു​റ​ഞ്ഞ അ​ള​വി​ൽ ക​ഞ്ചാ​വു​മാ​യി 21കാ​ര​നെ ക​ല്ലു​മ​ല​യി​ൽ നി​ന്നും പി​ടി​കൂ​ടി​യി​രു​ന്നു.ഇ​യാ​ൾ​ക്ക് ക​ഞ്ചാ​വ് സ്ഥി​ര​മാ​യി എ​ത്തി​ക്കു​ന്ന​ത് ഓ​ട്ടോറി​ക്ഷ​യി​ൽ വ​രു​ന്ന വി​ക​ലാം​ഗ​നാ​യ യു​വാ​വാ​ണ് എ​ന്ന വി​വ​രം പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ ര​ഹ​സ്യ നീ​ക്ക​ത്തി​നൊ​ടു​വി​ൽ രാ​ത്രി 10.15ന് മാ​വേ​ലി​ക്ക​ര സി.​ഐ സി. ​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മാ​വേ​ലി​ക്ക​ര ബി​വ​റേ​ജ​സി​ന​ടു​ത്ത് വ​ച്ച് ഓ​ട്ടോറി​ക്ഷ​യി​ൽ വ​ന്ന പ്ര​തി​യെ പി​ടി​കൂ​ടി. ഓ​ട്ടോ​യി​ൽ ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന 3.5 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു.

തൃ​ശൂ​രി​ൽ കൊ​ര​ട്ടി, ചാ​ല​ക്കു​ടി എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണം, പി​ടി​ച്ചുപ​റി, ക​വ​ർ​ച്ച തു​ട​ങ്ങി​യ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ 5 വ​ർ​ഷ​മാ​യി കൊ​യ്പ്പ​ള്ളി കാ​രാ​ഴ്മ​യി​ൽ വീ​ടു​വ​ച്ച് താ​മ​സി​ക്കു​ക​യാ​ണ്.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ആ​ന്ധ്ര​യി​ൽ നി​ന്നും ക​ഞ്ചാ​വ് കൊ​ണ്ടു വ​ന്ന് ചി​ല്ല​റ വി​ൽ​പ്പ​ന ന​ട​ത്തി വ​ന്നി​രു​ന്ന ഇ​യാ​ൾ ക ​ഞ്ചാ​വ് മാ​ഫി​യ​യു​ടെ പ്ര​ധാ​ന ക​ണ്ണി​യാ​ണ്.

മാ​വേ​ലി​ക്ക​ര സിഐ സി.​ശ്രീ​ജി​ത്തി​നൊ​പ്പം എ​സ്​ഐമാ​രാ​യ സി​യാ​ദ്​ എ.​ ഇ, ആ​ന​ന്ദ​കു​മാ​ർ.​ആ​ർ, എ​സ്​സിപി​ഒ രാ​ജേ​ഷ് കു​മാ​ർ ​ആ​ർ, സിപിഒ​മാ​രാ​യ ഗി​രീ​ഷ് ലാ​ൽ ​വി.​വി, സ​ജു കു​മാ​ർ എ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

 

Related posts

Leave a Comment