കെഎസ്ആര്‍ടിസിയില്‍ നിലവിലുള്ള പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാര്‍ അധിക സമയം ജോലി ചെയ്യണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.
12 മണിക്കൂര്‍ ഡ്യൂട്ടി ചെയ്യാന്‍ ജീവനക്കാര്‍ തയ്യാറാകണമെന്നാണ് മന്ത്രി പറയുന്നത്. സര്‍വ്വീസ് വര്‍ധിപ്പിക്കാന്‍ ജീവനക്കാരുടെ ഡ്യൂട്ടി രീതി മാറ്റണം.
അധികസര്‍വ്വീസ് നടത്തിയാല്‍ പ്രതിസന്ധി കുറയ്ക്കാമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി ശമ്പള ബാധ്യത സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ല.
പൊതുമേഖലയില്‍ ശമ്പളം കൊടുക്കാനുള്ള ബാധ്യത സ്ഥാപനത്തിനാണ്. കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ ബസുകള്‍ രംഗത്തിറക്കും.
400 സിഎന്‍ജി ബസും 50 ഇലക്ട്രിക് ബസും ഉടനെത്തും. 620 ബസുകള്‍ ഉടന്‍ ആക്രിവിലയ്ക്ക് വില്‍ക്കും. സ്വിഫ്റ്റ് ബസുകള്‍ക്ക് മറ്റ് ബസുകളേക്കാള്‍ അപകടം കുറവാണ് എന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.