ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി​യ കേ​സി​ൽ മുങ്ങിയ പ്രതികൾ  കഞ്ചാവ് വിൽപനയ്ക്കിടെ പിടിയിൽ

തി​രു​വ​ല്ല: ക​ഞ്ചാ​വ് ചെ​ടി​ക​ൾ വ​ള​ർ​ത്തി​യ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ൾ 53 പൊ​തി ക​ഞ്ചാ​വു​മാ​യി എ​ക്‌​സൈ​സ് പി​ടി​യി​ൽ. തി​രു​വ​ല്ല ന​ന്നൂ​ർ കേ​ന്ദ്രീ​ക​രി​ച്ചു വാ​ട​ക​യ്ക്ക് വീ​ട് എ​ടു​ത്തു ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി വ​രു​ക​യാ​യി​രു​ന്ന വ​ള്ളം​കു​ളം പ​ടി​ഞ്ഞാ​റു ചെ​ങ്ങ​മ​ൻ കോ​ള​നി സ്വ​ദേ​ശി​ക​ളാ​യ ര​തീ​ഷ്(32), രാ​ജീ​വ്‌(32) എ​ന്നി​വ​രെ​യാ​ണ് എ​ക്‌​സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സെ​ബാ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​രി​ൽ നി​ന്നും 400 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ഇ​വ​ർ​ക്കു ക​ഞ്ചാ​വ് എ​ത്തി​ച്ചു കൊ​ടു​ത്തി​രു​ന്ന കി​ഴ​ക്ക​ൻ മു​ത്തൂ​ർ സ്വ​ദേ​ശി സു​ബി​നെ(21) അ​റ​സ്റ്റ് ചെ​യ്തു.ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ഇ​രു​ച​ക്ര വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തു. രാ​ജീ​വ്‌, ര​തീ​ഷ് എ​ന്നി​വ​ർ ക​ഞ്ചാ​വ് ചെ​ടി​ക​ൾ വ​ള​ർ​ത്തി​യ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രു​ക​യാ​യി​രു​ന്നു.

തി​രു​വ​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മാ​റി മാ​റി താ​മ​സി​ച്ചാ​ണ് ഇ​വ​ർ ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി വ​ന്ന​ത്. പോ​ലീ​സ് ഓ​ഫീ​സ​ർ സു​ശീ​ൽ കു​മാ​ർ, സ​ച്ചി​ൻ സെ​ബാ​സ്റ്റ്യ​ൻ, സി​ഇ​ഒ​മാ​രാ​യ വേ​ണു​ഗോ​പാ​ൽ, സി​നി​മോ​ൾ, മി​നി​മോ​ൾ ഡ്രൈ​വ​ർ വി​ജ​യ​ൻ എ​ന്നി​വ​ർ റെ​യ്‌​ഡി​ൽ പ​ങ്കെ​ടു​ത്തു.

Related posts