കുറ്റകൃത്യം മറച്ചുവച്ചു, പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചു! ഏഴു വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയും അറസ്റ്റില്‍

ഏ​ഴു വ​യ​സു​കാ​ര​നെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ​യും അ​റ​സ്റ്റി​ൽ. കു​റ്റ​കൃ​ത്യം മ​റ​ച്ചു​വ​ച്ച​തി​നും പ്ര​തി​യെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച​തി​നു​മാ​ണ് ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

കേ​സി​ലെ ഒ​ന്നാം പ്ര​തി അ​രു​ൺ ആ​ന​ന്ദി​നെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ കു​ട്ടി​യു​ടെ അ​മ്മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നി​ല്ല. മ​ക​ന്‍റെ മ​ര​ണ​ത്തി​നു ശേ​ഷം കൗ​ൺ​സി​ലിം​ഗും ചി​കി​ത്സ​യു​മാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​വ​ർ.

കുട്ടിയുടെ മാതാവിനെ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കാന്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടന്നിരുന്നു. ഭരണപക്ഷത്തുള്ള ഒരു പാര്‍ട്ടിയാണ് ഇവരെ കേസില്‍ നിന്നൊഴിവാക്കി സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചത്. എന്നാല്‍ സംഭവം വലിയ രീതിയില്‍ ചര്‍ച്ചയാവുകയും അനവധി പ്രതിഷേധങ്ങള്‍ സംഭവത്തിനെതിരെ നടക്കുകയും ചെയ്തതോടെയാണ് മാതാവിനെയും അറസ്റ്റ് ചെയ്യാന്‍ തീരുമാനമായതെന്ന് വിലയിരുത്തപ്പെടുന്നു.

ഇവരുടെ അമ്മ ഈ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയാണ്. കാലങ്ങളായി കുട്ടികള്‍ പ്രതിയില്‍ നിന്നും മര്‍ദനമേറ്റു വാങ്ങിയിട്ടും ഈ വിവരം പുറത്തറിയിക്കാതെ മറച്ചുപിടിച്ചത് ഗുരുതര കുറ്റമാണെന്ന ആക്ഷേപത്തിനിടയിലാണ് ഇവരെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നത്.

രണ്ടു കുട്ടികളെയും രാത്രിയിലും മറ്റും വീട്ടില്‍ തനിച്ചാക്കി പോകുന്നത് പ്രതിയായ അനില്‍ ആനന്ദും കുട്ടികളുടെ മാതാവും പതിവാക്കിയിരുന്നു. കുട്ടിക്കു നേരെയുള്ള മര്‍ദനവിവരം പുറത്തറിഞ്ഞതു മുതല്‍ ഇവരെ കേസില്‍ പ്രതി ചേര്‍ക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. കുട്ടിയെ അതിക്രൂരമായി മര്‍ദിച്ച് മൃതപ്രായനാക്കി ആശുപത്രിയില്‍ എത്തിച്ചപ്പോഴും പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇവരുടെ ഭാഗത്തു നിന്നുണ്ടായത്.

ആദ്യഘട്ടത്തില്‍ പോലീസിന്റെ ചോദ്യം ചെയ്യലിനോട് ഇവര്‍ സഹകരിച്ചിരുന്നുമില്ല. ഇതോടെ പോലീസ് ഇവരെ പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പിന്നീട് ഇവരെ മുഖ്യസാക്ഷിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ ഇവരുടെ കാര്യങ്ങള്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലാണ് നടക്കുന്നത്.

Related posts