ക്രി​സ്മ​സ്, ന്യൂ​ഇ​യ​ര്‍ സ്‌​പെ​ഷ​ല്‍ ഡ്രൈ​വ്; എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി നാ​ലു യു​വാ​ക്ക​ള്‍ തൊടുപുഴയിൽ പി​ടി​യി​ല്‍

തൊ​ടു​പു​ഴ: മ​യ​ക്കു​മ​രു​ന്നും ക​ഞ്ചാ​വു​മാ​യി ര​ണ്ടു കേ​സു​ക​ളി​ലാ​യി നാ​ല് യു​വാ​ക്ക​ളെ ഇ​ന്ന​ലെ തൊ​ടു​പു​ഴ റേ​ഞ്ച് എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി.

മ​ണ​ക്കാ​ട് എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ളും ഇ​ട​വെ​ട്ടി തൊ​ണ്ടി​ക്കു​ഴ​യി​ല്‍ നി​ന്നും ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​രെയുമാ​ണ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ദി​ലീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി കൂ​ടി​യ​ത്.

ക്രി​സ്മ​സ്, ന്യൂ​ഇ​യ​ര്‍ സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​നന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി​വി​ല്‍​പ്പ​ന സം​ഘ​ങ്ങ​ള്‍ കു​ടു​ങ്ങി​യ​ത്.

കു​ള​മാ​വ് വാ​ളി​യം​പ്പാ​ക്ക​ല്‍ അ​ന​ന്ദു ബാ​ല​ന്‍, മീ​ന​ച്ചി​ല്‍ കു​മ്പാ​നി വ​ട്ട​കു​ന്നേ​ല്‍ ജെ​സ്റ്റി​ന്‍ ജോ​സ് എ​ന്നി​വ​രു​ടെ പ​ക്ക​ല്‍ നി​ന്നാ​ണ് എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​കൂ​ടി​യ​ത്.

ഇ​വ​രി​ല്‍ നി​ന്നും 350 മി​ല്ലി​ഗ്രാം എം​ഡി​എം​എ​യും 15 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം കു​ന്നും​പു​റ​ത്ത് ന​ന്ദ​ന​ത്തി​ല്‍ ദീ​പ​ക് കെ.​ര​വി, തൊ​ടു​പു​ഴ ശാ​സ്താം​പാ​റ കു​ന്ന​ത്തു​പാ​റ കെ.​യു. അ​ന​ന്ദു എ​ന്നി​വ​രെ 11 ഗ്രാം ​ക​ഞ്ചാ​വു​മാ​യും പി​ടി കൂ​ടി. ല​ഹ​രി​വ​സ്തു​ക്ക​ള്‍ ക​ട​ത്തി​ക്കൊ​ണ്ട് വ​രാ​ന്‍ ഉ​പ​യോ​ഗി​ച്ച ര​ണ്ടു ബൈ​ക്കു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

റെ​യ്ഡി​ല്‍ പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ സാ​വി​ച്ച​ന്‍ മാ​ത്യു, ദേ​വ​ദാ​സ്, മ​ന്‍​സൂ​ര്‍, ജ​യ​രാ​ജ്,മ​ജീ​ദ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സു​ബൈ​ര്‍, ബാ​ലു ബാ​ബു, സി​റാ​ജ് , ഡ്രൈ​വ​ര്‍ അ​നീ​ഷ് ജോ​ണ്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment