ഒ​രി​ട​വേ​ള​യ്ക്കുശേ​ഷം മാ​ള​വി​ക മോ​ഹ​ന​ന്‍ വീ​ണ്ടും മ​ല​യാ​ള​ത്തി​ല്‍

ഒ​രി​ട​വേ​ള​യ്ക്കുശേ​ഷം മാ​ള​വി​ക മോ​ഹ​ന​ന്‍ മ​ല​യാ​ള​ത്തി​ല്‍ തി​രി​ച്ചെ​ത്തു​ന്നു. ന​വാ​ഗ​ത​നാ​യ ആ​ല്‍​വി​ന്‍ ഹെ​ന്‍റി സം​വി​ധാ​നം ചെ​യ്യു​ന്ന ക്രി​സ്‌​റ്റി എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് തി​രി​ച്ചു​വ​ര​വ്.

ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു. പ​ട്ടംപോ​ലെ, നി​ർ​ണാ​യ​കം, ഗ്രേ​റ്റ് ഫാ​ദ​ര്‍ എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്കു ശേ​ഷം മാ​ള​വി​കാ മോ​ഹ​ന​ന്‍ മ​ല​യാ​ള​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

മ​ല​യാ​ള​ത്തി​നു പു​റ​മെ നാ​നു വ​ര​ല​ക്ഷ്മി എ​ന്ന ക​ന്ന​ട ചി​ത്ര​ത്തി​ലും പേ​ട്ട, മാ​സ്റ്റ​ർ, എ​ന്നീ ത​മി​ഴ്ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചു. ഇ​തി​നി​ടെ ബി​യോ​ണ്ട് ദ ​ക്ലൗ​ഡ്സ് എ​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ലും മാ​ള​വി​ക അ​ഭി​ന​യി​ച്ചു.

Malavika Mohanan Goes All Out and Redefines Hotness! - JFMF

അ​ഭി​ന​യ​ത്തി​നു പു​റ​മേ മോ​ഡ​ലിം​ഗ് രം​ഗ​ത്തും താ​രം സ​ജീ​വ​മാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​യ മാ​ള​വി​ക ഇ​ട​യ്ക്കി​ടെ ഗ്ലാ​മ​റ​സ് ഫോ​ട്ടോ​ക​ൾ പ​ങ്കു​വ​ച്ച് ആ​രാ​ധ​ക​രെ ഞെ​ട്ടി​ക്കാ​റു​മു​ണ്ട്.

ബെ​ന്യാ​മ​നും ജി ​ആ​ര്‍ ഇ​ന്ദു​ഗോ​പ​നും ഒ​ത്തു​ചേ​ര്‍​ന്നാ​ണ് മാ​ള​വി​ക നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. യു​വ​നി​ര​യി​ലെ ശ്ര​ദ്ധേ​യ​രാ​യ ന​ട​ന്‍ മാ​ത്യു തോ​മ​സാ​ണ് ചി​ത്ര​ത്തി​ല്‍ ക്രി​സ്റ്റി എ​ന്ന നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

റോ​ക്കി മൗ​ണ്ട​ന്‍ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ സ​ജ​യ് സെ​ബാ​സ്റ്റ്യ​നും ക​ണ്ണ​ന്‍ സ​തീ​ശ​നും ചേ​ര്‍​ന്നാ​ന്ന് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ജോ​യ് മാ​ത്യു, വി​നീ​ത് വി​ശ്വം രാ​ജേ​ഷ് മാ​ധ​വ​ന്‍, മു​ത്തു​മ​ണി. ജ​യാ എ​സ് കു​റു​പ്പ് , വീ​ണാ നാ​യ​ര്‍ മ​ഞ്ജു പ​ത്രോ​സ്, സ്‍​മി​നു സി​ജോ, എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ക​ഥ-ആ​ല്‍​വി​ന്‍ ഹെ​ന്‍റി. അ​ന്‍​വ​ര്‍ അ​ലി, വി​നാ​യ​ക് ശ​ശി​കു​മാ​ര്‍ എ​ന്നി​വ​രു​ടെ വ​രി​ക​ള്‍​ക്ക് ഗോ​വി​ന്ദ് വ​സ​ന്ത ഈ​ണം പ​ക​ര്‍​ന്നി​രി​ക്കു​ന്നു. ആ​ന​ന്ദ് സി ​ച​ന്ദ്ര​ന്‍ ഛായാ​ഗ്ര​ഹ​ണ​വും മ​നു ആ​ന്‍റ​ണി എ​ഡി​റ്റിം​ഗും നി​ര്‍​വ​ഹി​ക്കു​ന്നു.

Related posts

Leave a Comment