ക​ഞ്ചി​ക്കോ​ട് ഇ​ൻ​സ്ട്രു​മെ​ന്‍റേഷ​ൻ ഏ​റ്റെ​ടു​ക്കുന്നത് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് : ​മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ

പാലക്കാട്: ക​ഞ്ചി​ക്കോ​ട്: ഇ​ൻ​സ്ട്രു​മെ​ന്‍റേഷ​ൻ ലി​മി​റ്റ​ഡ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്ന​ത് മ​ന്ത്രി​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്ന് വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ പ​റ​ഞ്ഞു. സ്ഥാ​പ​ന​ത്തി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി ഭ​ര​ണ​പ​രി​ഷ്ക്ക​ര​ണ ക​മ്മി​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ്. അ​ച്യുതാ​ന​ന്ദ​ൻ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച സ​ബ്മി​ഷ​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ന​ഷ്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥാ​പ​നം കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന പ്ര​കാ​രം 2016 ൽ ​അ​ട​ച്ചു​പൂ​ട്ടി.

ക​ഞ്ചി​ക്കോ​ട് യൂ​ണിറ്റ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്താ​ൻ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ റീ ​സ്ട്ര​ക്ച​റി​ങ് ആ​ൻ​ഡ് ഇ​ന്‍റേണൽ ഓ​ഡി​റ്റ് ബോ​ർ​ഡ് (റി​യാ​ബ്) നെ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.ഇ​ൻ​സ്ട്രു​മെ​ന്‍റേഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ​യും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും പ്ര​തി​നി​ധി യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്ത​ത് പ്ര​കാ​രം 53.02 കോ​ടി ആ​സ്തി ക​ണ​ക്കാ​ക്കി ക​ഞ്ചി​ക്കോ​ട് ഇ​ൻ​സ്ട്രു​മെ​ന്‍റേഷ​ൻ ലി​മി​റ്റ​ഡ് ഏ​റ്റെ​ടു​ക്കു​ന്ന​താ​ണ് മ​ന്ത്രി​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് സ​മ​ർ​പ്പി​ക്കു​ക 273 സ്ഥി​രം ജീ​വ​ന​ക്കാ​രും 160-ഓ​ളം ക​രാ​ർ ജീ​വ​ന​ക്കാ​രു​മു​ള​ള സ്ഥാ​പ​ന​ത്തി​ൽ 1997-മു​ത​ലു​ള്ള ശ​ന്പ​ള​പ​രി​ഷ്ക​ര​ണ​വും ആ​നു​കൂ​ല്യ​വി​ത​ര​ണ​വും മു​ട​ങ്ങി കി​ട​ക്കു​ക​യാ​ണെ​ന്നും ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ട​യി​ൽ സ്ഥാ​പ​നം 162 കോ​ടി​യു​ടെ ലാ​ഭം ഉ​ണ്ടാ​ക്കി​യെ​ന്നും ഭ​ര​ണ​പ​രി​ഷ്ക്ക​ര​ണ ക​മ്മി​ഷ​ൻ ചെ​യ​ർ​മാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​വും ശ​ന്പ​ള പ​രി​ഷ്ക​ര​ണ കു​ടി​ശ്ശി​ക​യും വി​ര​മി​ച്ച ജീ​വ​ന​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കി ക​ന്പ​നി ന​ല്ല നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​നു​ള​ള സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും സ​ബ്മി​ഷ​നി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Related posts