യുകെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന പുതിയ മലയാളം ചിത്രം കണ്ടൻ ശക്തമായ സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ചിത്രമാണ്. മിസ്റ്ററി, സസ്പെൻസ്, മാനസിക സംഘർഷം എന്നിവയുടെ സമന്വയമാണ് ഈ ചിത്രത്തിന്റെ പ്രമേയം.
പൂർണമായും പുതുമുഖ താരങ്ങളെയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. സെന്റ് മേരീസ് അസോസിയേറ്റ്സിന്റെ ബാനറിൽ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ സംവിധാനം, തിരക്കഥ, എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്യുന്നത് പുതുമുഖ സംവിധായകൻ ജിബിൻ ആന്റണിയാണ്.
കാമറ ജിബിൻ ആന്റണിയും അലൻ ജേക്കബും നിർവഹിക്കുന്നു. സംഗീതം ജയ്സൺ ജോൺ. ഗാനങ്ങൾക്ക് വോകൽസ് നൽകിയിരിക്കുന്നത് സൂരജ് സന്തോഷാണ്. ഗാനരചന- ജിബിൻ ആന്റണി,ആർട്ട് ഡയറക്ടർ- ജെറിൻ തൊട്ടപ്പിള്ളി ജോണി, ലൈൻ പ്രൊഡ്യൂസർ- ഫിലിപ്പ് കെ. ജെ, ക്രിയേറ്റീവ് ഹെഡ്- ബെന്നി ആശംസ, അസോസിയേറ്റ് ഡയറക്ടേഴ്സ്- അനു അടൂർ, നിഷ നായർ, ദീപക് ജയൻ, കോ-ഓർഡിനേറ്റർ- ജ്യോതിഷ് ജോസ്, പ്രൊഡക്ഷൻ കൺട്രോളേഴ്സ്- സന്ദീപ് പീറ്റർ, ബേസിൽ കുട്ടമ്പുഴ, പോസ്റ്റ്-പ്രൊഡക്ഷൻ കോർഡിനേറ്റർ- സാൻ ആന്റണി ജോർജ്, ഡബ്ബിംഗ്- ജീസൻ സാഗർ. സ്റ്റുഡിയോ- ഫുൾ സ്ക്രീൻ സിനിമാസ്, കളർ ഗ്രേഡിംഗ്- സുരേഷ് എസ്.ആർ, സൗണ്ട് മിക്സിംഗ്-സന്ദീപ് ശ്രീധരൻ, അസിസ്റ്റന്റ് ഡയറക്ടേഴ്സ്- ദീപക് ജയൻ,സന്ദീപ് പീറ്റർ, ക്രൂ അംഗങ്ങൾ- ബാബു ജോസ്, ഗോപകുമാർ നായർ, എബിൻ പീറ്റർ, ഡ്രോൺ വിപിൻ മാത്യു, സ്റ്റിൽസ്- ജോൺ വർഗീസ്, പ്രൊമോഷൻസ്- ബിഗ് ഫ്രെയിം മീഡിയ, പോസ്റ്റർ ഡിസൈൻ അദിൻ ഒല്ലൂർ, പി ആർഓ എം. കെ. ഷെജിൻ. ചിത്രം ഈ വർഷം പകുതിയോടെ ഇന്ത്യയിലും യുകെയിലുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യാനാണു പദ്ധതി.
