സത്യത്തില്‍ വില്ലനായി അഭിനയിക്കുന്നതാണ് ഏറ്റവും നല്ലത്. ഒരു നായകന് കഴിഞ്ഞാല്‍ സിനിമയില്‍ അഭിനയിക്കാന്‍ ഏറ്റവും കൂടുതല്‍ ചാന്‍സുള്ളത് വില്ലനാണ്. വില്ലന്‍ ഒരു പാവം കഥാപാത്രമാണ്. ശ്രീനിവാസന് പറയുമായിരുന്നു. സിനിമയില്‍ ഏറ്റവും പാവപ്പെട്ട കഥാപാത്രം വില്ലനാണ്. സിനിമയുടെ അവസാനം വില്ലനെ ഹീറോ നശിപ്പിക്കുമെന്ന കാര്യം പ്രേക്ഷകര്‍ക്കറിയാം.
വില്ലനു മാത്രം അറിയില്ല. അയാള്‍ അവസാനം നിമിഷം വരെ പോരാടും. അവസാനം വെടിയേറ്റു വീഴും. അതുകൊണ്ട് ഏറ്റവും ശുദ്ധനായ കഥാപാത്രം വില്ലനാണെന്നാണ് ശ്രീനിവാസന് പറയുന്നത്. ക്യാപ്റ്റന്‍ രാജുവൊക്കെ വെറും പാവം മനുഷ്യനാണ്. വില്ലനായിട്ട് വന്ന് നമ്മെ പേടിപ്പിച്ച ക്യാപ്റ്റന്‍ രാജു ഏറ്റവും നല്ല മനസിന്റെ ഉടമയാണ്.
ദേവന് ചേട്ടനെപ്പോലെ ഇത്രയും നല്ലൊരു വ്യക്തിയെ കാണാന്‍ കഴിയില്ല. നല്ലൊരു പേഴ്സണാലിറ്റിയുള്ള ആളാണ് ദേവന് ചേട്ടന്. ഭീമന് രഘു ശുദ്ധനായ മനുഷ്യനാണ്. ഇത്രയും മസിലൊക്കെ ഉണ്ടെങ്കിലും ഇത്രയും പരമശുദ്ധനായ ഒരാളെ കാണാന്‍ കിട്ടില്ല. -ഗണേഷ് കുമാർ
