അഞ്ചല്‍ ഉത്ര കൊലപാതകം; സൂരജുമായി തെളിവെടുപ്പ് നടത്തി; പാമ്പിനെ കൊണ്ടു വന്ന ജാർ കണ്ടെത്തി; നടന്ന സംഭവങ്ങൾ വിവരിച്ച് സൂരജ്


അഞ്ചല്‍ : അഞ്ചല്‍ ഏറം വെള്ളിശ്ശേരില്‍ വീട്ടില്‍ ഉത്രയെ പാന്പിനെ കൊണ്ടു കടിപ്പിച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒന്നാം പ്രതി സൂരജിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

ഇന്ന് രാവിലെ ആറരയോടെ കനത്ത പോലീസ് കാവലില്‍ അതീവ രഹസ്യമായിട്ടാണ് ഉത്രയുടെ ഏറത്തേ വീട്ടില്‍ സൂരജിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനായി വീട്ടിലേക്ക് സൂരജിനെ കയറ്റാന്‍ പോലീസ് ശ്രമിക്കവേ ഉത്രയുടെ അമ്മ തടഞ്ഞു.

തന്‍റെ മകളുടെ കൊലയാളിയെ വീട്ടില്‍ കയറ്റില്ലന്ന്‍ ഉത്രയുടെ മാതാവ് മണിമേഖല പൊട്ടിത്തെറിച്ചു. പിന്നീട് അല്‍പസമയത്തിനകം വീട്ടി നുള്ളില്‍ എത്തിച്ച് സൂരജിനെ തെളിവിടുപ്പ് നടത്തി. ഉത്രയുടെ കിട പ്പുമുറിയില്‍ കട്ടിലനടിയില്‍ പാമ്പിനെ ഒളിപ്പിച്ച സ്ഥലവും പാമ്പിനെ കൊണ്ടുവന്ന രീതിയും സൂരജ് അന്വേഷണ സംഘത്തിന് കാട്ടിക്കൊ ടുത്തു.

പാമ്പിനെ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ഭരണി ഉത്രയുടെ വീടിന്‍റെ പിന്‍ഭാ ഗത്ത് പഴയ പൊളിഞ്ഞ വീടിന്‍റെ കാടുകയറിയ ഭാഗത്ത് നിന്നും അന്വേ ഷണം സംഘം കണ്ടെടുത്തു. സംഭവത്തിന് ശേഷം സൂരജ് തന്നെയാണു പ്ലാസ്റ്റിക് ഭരണി ഇവിടെ ഉപേക്ഷിച്ചത്. കണ്ടെടുത്ത ഭരണയില്‍ നിന്നും ഫോറന്‍സിക്ക് സംഘം തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

അതേസമയം പൊട്ടിക്കരഞ്ഞുകൊണ്ടാണ് സൂരജ് തെളിവെടുപ്പിന് എത്തിയത്. താന്‍ ഉത്രയെ കൊന്നിട്ടില്ലന്നു ആവര്‍ത്തിച്ച സൂരാജ പക്ഷെ തെളിവെടുപ്പില്‍ താന്‍ ചെയ്ത കാര്യങ്ങള്‍ എല്ലാം ക്രൈം ബ്രാഞ്ച് അധികൃതര്‍ക്ക് കാണിച്ചു നല്‍കുന്നുണ്ടായിരുന്നു. സംഭവ സ്ഥലത്ത് വിരലടയാള വിദഗ്ധര്‍, ഫോറന്‍സിക്ക് സംഘം എന്നിവരും എത്തിയിരുന്നു.

ഇന്നലെയാണ് സൂരജ് സുഹൃത്തും പാമ്പ് പിടിത്തക്കാരനുമായ സുരേഷ് എന്നിവരെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയുന്നത്. ഉത്ര യുടെ സ്വത്ത് തട്ടിയെടുക്കുന്നതിനും തന്ത്രപരമായി ഒഴിവാക്കുന്ന തിനുമായി മാസങ്ങളായി ആസൂത്രണം ചെയ്ത കൊലപാതകമാണ് ഉത്രയുടേത് എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

Related posts

Leave a Comment