കനിഹ വെറുമൊരു സിനിമക്കാരിയല്ല, റോഡില്‍ ചോരയില്‍ കുളിച്ച് കിടന്ന വൃദ്ധനെ തനിച്ച് ആശുപത്രിയിലാക്കി, പിറ്റേദിവസം വിവരം തിരക്കി ആശുപത്രിയിലുമെത്തി, പ്രകീര്‍ത്തിച്ച് ലോകം

ചെന്നൈ വെള്ളപ്പൊക്കത്തിനിടയ്ക്ക് അയല്‍വാസികള്‍ക്കു സഹായവുമായെത്തിയ നടി കനിഹ മറ്റൊരു നന്മപ്രവര്‍ത്തിയുമായി ലോകത്തിന്റെ കൈയ്യടി വാങ്ങുന്നു. ചെന്നൈ നഗരത്തില്‍ നടന്ന സംഭവത്തെക്കുറിച്ച് നടി തന്നെയാണ് ഫേസ്ബുക്കിലൂടെ ആ സംഭവത്തെക്കുറിച്ച് നാട്ടുകാരെ അറിയിച്ചത്. സ്വന്തം കുട്ടിയെ സ്കുളില്‍ കൊണ്ടുപോയി വിട്ടിട്ട് തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് റോഡില്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്ന ഒരു വൃദ്ധനെ കനിഹ കാണുന്നത്. റോഡിലൂടെ കടന്നുപോയിരുന്നവര്‍ ഇയാളെ ആശുപത്രിയിലെത്തിക്കാനോ ചികിത്സ നല്കാനോ തയാറായതുമില്ല. നടി തന്നെ ആ ദൗത്യം ഏറ്റെടുത്തു.

കനിഹയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-

നിങ്ങളില്‍ എത്ര പേര്‍ക്ക് ഒരു ജീവന്‍ രക്ഷിക്കാന്‍ അവസരം കിട്ടിയിട്ടുണ്ടെന്ന് എനിക്കറിയില്ല. എന്റെ മകനെ കുട്ടിയെ സ്കൂളില്‍ വിട്ട് തിരിച്ചു പോരുമ്പോള്‍ എനിക്ക് അത്തരത്തിലുള്ള ഒരു അനുഭവം ഉണ്ടായി. എന്റെ കണ്‍മുന്‍പില്‍ വച്ച് രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചു. ഒരു വൃദ്ധനായ വ്യക്തി റോഡില്‍ വീണു കിടക്കുന്നു. എന്റെ മുന്‍പിലുണ്ടായിരുന്ന പലയാത്രക്കാരും കാറിന്റെ വേഗതക്കുറച്ച് ആ കാഴ്ച കണ്ട് അകന്ന് പോയി. പക്ഷെ ആരും അയാളെ സഹായിച്ചില്ല. അയാള്‍ കഷ്ടപ്പെട്ട് റോഡരികിലേക്ക് നിരങ്ങി നീങ്ങി. അയാളുടെ ഇടതുകാല്‍ ഒടിഞ്ഞിരുന്നു. രക്തത്തില്‍ കുളിച്ചിരിക്കുയായിരുന്നു അയാള്‍.

ഞാന്‍ ഒന്നും ആലോചിച്ചില്ല. അയാളെ വേഗത്തില്‍ അടുത്തുള്ള ആസ്പത്രിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആസ്പത്രിയില്‍ എത്തിച്ചതിന് ശേഷം അയാളുടെ കുടുംബത്തെ അറിയിക്കുകയും പോലീസ് എത്തിച്ചേരുകയും ചെയ്തു. പോലീസ് എന്നെ അഭിനനന്ദിച്ചു. പലരും സഹായത്തിന് മുതിരാത്തത് കേസ് ഭയന്നിട്ടല്ലെന്നും അവരുടെ കാറുകളില്‍ രക്തം വീണ് വൃത്തിക്കേടാകുമോ എന്ന് വിചാരിച്ചിട്ടാണെന്നും പോലീസ് എന്നോട് പറഞ്ഞു. അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ട് വരുന്നു. ഞാന്‍ വലിയ ഞെട്ടലിലാണ്… പക്ഷേ ഒരു ജീവന്‍ രക്ഷിച്ചുവെന്ന സംതൃപ്തിയുമുണ്ട്. സംഭവം വാര്‍ത്തയായതോടെ സിനിമലോകത്തുനിന്നും പൊതുസമൂഹത്തില്‍ നിന്നും അഭിനന്ദന പ്രവാഹം ഏറ്റുവാങ്ങുകയാണ് കനിഹ.

Related posts