അ​യ്യേ… ലി​പ്സ്റ്റി​ക് ഇ​ട്ടോ? വേ​ദി​യി​ൽ ലി​പ്സ്റ്റി​ക് ഇ​ട്ട​തി​ന് പി​ന്നി​ലൊ​രു രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്ന് ക​നി കു​സൃ​തി; പറയുന്നത് ഇങ്ങനെ…

കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ത്തി​ൽ മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം നേ​ടി​യ​ ന​ടി​യാ​ണ് ക​നി കു​സൃ​തി. ബി​രി​യാ​ണി എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​മാ​ണ് ക​നി​ക്ക് പു​ര​സ്കാ​രം നേ​ടി​ക്കൊ​ടു​ത്ത​ത്.

സി​നി​മ​യി​ലും വ്യ​ക്തിജീ​വി​ത​ത്തി​ലും കൃ​ത്യ​മാ​യി​ട്ടു​ള്ള നി​ല​പാ​ടു​ക​ളി​ലൂ​ടെ​യാ​ണ് ഇ​ന്ന് കാ​ണു​ന്ന ന​ടി​യി​ലേ​ക്ക് ക​നി എ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വി​ത​ര​ണം ചെ​യ്ത പു​ര​സ്കാ​രം വാ​ങ്ങാ​നെ​ത്തി​യ​പ്പോ​ഴും ചു​വ​ന്ന ലി​പ്സ്റ്റി​ക് ഇ​ട്ട് ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ന​ടി.

സോ​ഷ്യ​ൽ മീ​ഡി​യ പേ​ജി​ലെ​ഴു​തി​യ കു​റി​പ്പി​ലൂ​ടെ​യാ​ണ് വേ​ദി​യി​ൽ ലി​പ്സ്റ്റി​ക് ഇ​ട്ട​തി​ന് പി​ന്നി​ലൊ​രു രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്ന് കൂ​ടി ന​ടി പ​റ​ഞ്ഞ​ത്.

ച​രി​ത്ര​പ​ര​മാ​യി, ക​റു​ത്ത തൊ​ലി​യു​ള്ള സ്ത്രീ​ക​ൾ ചു​വ​ന്ന ലി​പ്സ്റ്റി​ക്കി​ടു​ന്ന​ത് പ​ല​പ്പോ​ഴും പ​രി​ഹ​സി​ക്ക​പ്പെ​ടാ​റു​ണ്ടെ​ന്ന് അ​മേ​രി​ക്ക​ൻ റാ​പ്പ​റാ​യ റോ​ക്കി ഒ​രി​ക്ക​ൽ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. ചു​വ​ന്ന ലി​പ്സ്റ്റി​ക്ക് ചേ​ര​ണ​മെ​ങ്കി​ൽ വെ​ളു​ത്ത നി​റ​മു​ള്ള തൊ​ലി​യാ​യി​രി​ക്ക​ണ​മെ​ന്ന്.

അ​ന്ന​വ​ർ പ​റ​ഞ്ഞ​ത് ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു, ഇ​ത് സം​ബ​ന്ധി​ച്ച ലേ​ഖ​നം കൂ​ടി പ​ങ്കു​വെ​ച്ചാ​ണ് ക​നി കു​സൃ​തി എ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​റു​ത്ത സ്ത്രീ​ക​ളു​ടെ ചു​ണ്ടു​ക​ൾ പ​ല​പ്പോ​ഴും പ​രി​ഹ​സി​ക്ക​പ്പെ​ടു​ക​യും സെ​ക്ഷ്വ​ലൈ​സ് ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്യാ​റു​ള്ള​താ​ണ്. ആ ​ചു​ണ്ടു​കൾ ഹൈ​ലൈ​റ്റ് ചെ​യ്യ​പ്പെ​ടേ​ണ്ട​ത​ല്ലെ​ന്നും മ​റ​ച്ച് പി​ടി​ക്കേ​ണ്ട​താ​ണെ​ന്നും ഒ​ക്കെ​യു​ള്ള ധാ​ര​ണ​യാ​ണ് റാ​പ്പ​ർ റോ​ക്കി​യു​ടെ പ​രാ​മ​ർ​ശം പോ​ലും ധ്വ​നി​പ്പി​ക്കു​ന്ന​ത്.

നി​റ​ത്തി​ന്‍റെ ഒ​ന്നും വേ​ർ​തി​രി​വി​ല്ലാ​തെ എ​ല്ലാ നി​റ​ത്തി​ലു​മു​ള്ള​വ​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന മേ​ക്ക​പ്പ് ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലി​റ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പോ​പ് ഗാ​യി​ക​യാ​യ റി​ഹാ​ന ഫെ​ന്‍റി ബ്യൂ​ട്ടി ആ​രം​ഭി​ച്ച​ത്, ആ ​ബ്രാ​ൻ​ഡാ​ണ് താ​ൻ പു​ര​ട്ടി​യ​തെ​ന്നും ക​നി പ​റ​യു​ന്നു.

അ​യ്യേ ലി​പ്സ്റ്റി​ക് ഇ​ട്ടോ? എ​ന്ന മ​ല​യാ​ളി ചോ​ദ്യ​ത്തി​ന് അ​റി​ഞ്ഞു കൊ​ണ്ട് ത​ന്നെ ആ​ണു ലോ​ക പ്ര​ശ​സ്ത​യാ​യ റി​ഹാ​ന എ​ന്ന സിം​ഗ​ർ സോം​ഗ് റൈ​റ്റ​റു​ടെ ഫെ​ന്‍റി​ബ്യു​ട്ടി ബ്രാ​ൻ​ഡി​ലെ യൂ​ണി​വേ​ഴ്സ​ൽ റെ​ഡ് ലി​പ്സ്റ്റി​ക് ഇ​ട്ട് പോ​യ​ത്.

ആ ​റെ​ഡ് ലി​പ്സ്റ്റി​ക് എ​ന്തി​നു നി​ല​കൊ​ള്ളു​ന്നു എ​ന്ന് ആ​ത്മാ​ർ​ഥ​മാ​യി അ​റി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ വാ​യി​ച്ചു മ​ന​സി​ലാ​ക്കു​ക. എ​ന്ന് എ​ഴു​തി​ക്കൊ​ണ്ടാ​ണ് അ​വാ​ർ​ഡ് വേ​ദി​യി​ൽ ചു​വ​ന്ന ലി​പ്സി​റ്റി​ക് ഇ​ട്ട​തി​നെക്കു​റി​ച്ച് ക​നി പ്ര​തി​ക​രി​ച്ച​ത്.

Related posts

Leave a Comment