എക്സൈസ് ഷാ​ഡോ സംഘത്തിന്‍റെ വാഹനത്തിൽ ലി​ഫ്റ്റ് ചോ​ദി​ച്ച് ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ കു​ടു​ങ്ങി

കൊ​ച്ചി: അ​പ​രി​ചി​ത​രാ​യ ഇ​രു​ച​ക​വാ​ഹ​ന യാ​ത്ര​ക്കാ​രെ ക​രു​വാ​ക്കി ക​ഞ്ചാ​വ് ക​ട​ത്തി​യി​രു​ന്ന കേ​സി​ൽ ആ​ല​പ്പു​ഴ ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി എ​ക്സൈ​സ് പി​ടി​യി​ൽ. തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ഷാ​ഡോ സം​ഘ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ന് ലി​ഫ്റ്റ് ചോ​ദി​ച്ച് ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​യാ​യ മാ​ഹി​ൻ(19) പി​ടി​യി​ലാ​യ​ത്.

ന​ഗ​ര​ത്തി​ലെ ഒ​രു ഹോ​ട്ട​ലി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന മാ​ഹി​ൻ ശ​നി​യാ​ഴ്ച​ക​ളി​ൽ നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന സ​മ​യ​ത്ത് ക​ഞ്ചാ​വ് അ​വി​ടെ​യു​ള്ള ക​ച്ച​വ​ട​ക്കാ​ർ​ക്ക് വി​ത​ര​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ക്സൈ​സ് സം​ഘം വ്യ​ക്ത​മാ​ക്കി.

ഒ​ന്നേ​കാ​ൽ കി​ലോ ക​ഞ്ചാ​വാ​ണ് ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നു പി​ടി​കൂ​ടി​യ​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് കൈ ​കാ​ണി​ച്ച് വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര​ചെ​യ്യു​ക​യും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന സ​മ​യ​ത്ത് കൈ​വ​ശ​മു​ള്ള ക​ഞ്ചാ​വ് നി​റ​ച്ച ബാ​ഗ് ബൈ​ക്കി​ൽ തൂ​ക്കി​യി​ട്ട് ര​ക്ഷ​പെ​ടു​ക​യു​മാ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ൾ ലി​ഫ്റ്റ് ആ​വ​ശ്യ​പ്പെ​ട്ട​ത് ഷാ​ഡോ സം​ഘ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​നാ​യി​രു​ന്നു.

വാ​ഹ​ന​ത്തി​ൽ ക​യ​റി​യ മാ​ഹി​ന്‍റെ പ​ക്ക​ൽ നി​ന്നു ക​ഞ്ചാ​വി​ന്‍റെ രൂ​ക്ഷ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട ഷാ​ഡോ ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​ട​ൻ പ​ട്രോ​ളിം​ഗി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡി​നെ വി​വ​രം അ​റി​യി​ക്കു​ക​യും എ​ക്സൈ​സ് സം​ഘം എ​ത്തി മാ​ഹി​നെ അ​റ​സ്റ്റു ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

നാ​ട്ടി​ലു​ള്ള ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്കാ​യി പ​ല ത​വ​ണ ക​ഞ്ചാ​വ് എ​ത്തി​ച്ച് ന​ൽ​കി​യി​രു​ന്ന​താ​യി ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി എ​ക്സൈ​സി​നോ​ട് സ​മ്മ​തി​ച്ചു. കൂടുതൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ലും അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നും എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts