ചി​രി​ക്കാ​തി​രി​ക്കാ​ന്‍ ആ​വി​ല്ല..! സ്വ​യം പ്ര​മോ​ഷ​നു വേ​ണ്ടി സം​സ്ഥാ​ന​ത്തി​ന്‍റെ ഖ​ജ​നാ​വി​ലെ പ​ണം ദു​രു​പ​യോ​ഗം ചെ​യ്തു; കേ​ജ​രി​വാ​ളി​നെ​തി​രേ ക​ങ്ക​ണ

 

ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണൗ​ത്ത്. കേ​ജ​രി​വാ​ള്‍ ഒ​രു​പാ​ട് തെ​റ്റു​ക​ള്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും സ്വ​യം പ്ര​മോ​ഷ​നു വേ​ണ്ടി സം​സ്ഥാ​ന​ത്തി​ന്‍റെ ഖ​ജ​നാ​വി​ലെ പ​ണം ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്നും ക​ങ്ക​ണ ആ​രോ​പി​ക്കു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യു​ള്ള കേ​ജ​രി​വാ​ളി​ന്‍റെ കൂ​ടി​ക്കാ​ഴ്ച​യു​ടെ വി​ഡി​യോ പ​ങ്കു​വച്ചാ​ണ് വി​മ​ര്‍​ശ​നം.”നി​ങ്ങ​ളു​ടെ തെ​റ്റു​ക​ള്‍ ഒ​രു​പാ​ട് ഉ​ണ്ട്. പ​റ​ഞ്ഞു തു​ട​ങ്ങു​ക​യാ​ണെ​ങ്കി​ല്‍…

1. സം​സ്ഥാ​ന​ത്തി​ന്‍റെ പ​ണം എ​ടു​ത്ത് സ്വ​യം പ്ര​മോ​ഷ​ന്‍ ന​ട​ത്തി. 2. ത​ല​സ്ഥാ​ന​ത്ത് സ​മ​ര​ങ്ങ​ളും, പ്ര​ക്ഷോ​ഭ​ങ്ങ​ളും ആ​സൂ​ത്ര​ണം ചെ​യ്യാ​ന്‍ പ​ണം ഉ​പ​യോ​ഗി​ച്ചു. 3. മു​ന്‍​ധാ​ര​ണ ഇ​ല്ലാ​തെ വോ​ട്ട​ര്‍​മാ​ര്‍​ക്ക് താ​ത്കാ​ലി​ക സു​ഖ​ത്തി​നാ​യി സൗ​ജ​ന്യ​മാ​യി വെ​ള​ള​വും, വൈ​ദ്യു​തി​യും ന​ല്‍​കു​ക. എ​ന്നാ​ല്‍ ഇ​തി​ല്‍ ഏ​റ്റ​വും ര​സ​ക​രം ത​ല​സ്ഥാ​ന​ത്ത് ഒ​രു ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് പോ​ലും ഇ​ല്ല എ​ന്ന​താ​ണ്-​ക​ങ്ക​ണ കു​റി​ച്ചു.

കോ​വി​ഡ് വാ​ക്‌​സി​നെ​തി​രേ പ്ര​ചാ​ര​ണം ന​ട​ത്തി​യ ദേ​ശ​വി​രു​ദ്ധ​ര്‍​ക്ക് ഇ​പ്പോ​ള്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ വേ​ണ​മെ​ന്നും ഇ​പ്പോ​ള്‍ ഇ​ത് പ​റ​യു​ന്ന​ത് ദാ​രു​ണ​മാ​ണെ​ങ്കി​ലും ചി​രി​ക്കാ​തി​രി​ക്കാ​ന്‍ ആ​വി​ല്ലെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ന​ടി ട്വി​റ്റ​റി​ല്‍ കു​റി​ച്ചി​രു​ന്നു.

രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്‌​സി​ന് ക​ടു​ത്ത ക്ഷാ​മം നേ​രി​ടു​ന്ന​തി​നി​ടെ​യാ​ണ് ക​ങ്ക​ണ​യു​ടെ പ​രി​ഹാ​സ ട്വീ​റ്റ്. വാ​ക്‌​സി​നെ​തി​രേ പ്ര​ചാ​ര​ണം ന​ട​ത്തി​യ ദേ​ശ​വി​രു​ദ്ധ​ര്‍​ക്ക് ഇ​പ്പോ​ള്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ വേ​ണ​മെ​ന്നും ഇ​പ്പോ​ള്‍ ഇ​ത് പ​റ​യു​ന്ന​ത് ദാ​രു​ണ​മാ​ണെ​ങ്കി​ലും ചി​രി​ക്കാ​തി​രി​ക്കാ​ന്‍ ആ​വി​ല്ലെ​ന്നും ന​ടി പ​റ​ഞ്ഞു.

ഇ​പ്പോ​ള്‍ ഈ ​ദേ​ശ​വി​രു​ദ്ധ ഘ​ട​ക​ങ്ങ​ള്‍ അ​വ​ര്‍ ഒ​രി​ക്ക​ലും ആ​ഗ്ര​ഹി​ക്കാ​ത്ത​തും പ്ര​ചാ​ര​ണം ന​ട​ത്തി​യ​തു​മാ​യ അ​തേ വാ​ക്സി​നാ​യി നി​രാ​ശ​രാ​ണ്

…. ഹ ​ഹ ഹ ​ഹ, നി​ങ്ങ​ള്‍ എ​ല്ലാ​വ​രും ഞാ​ന്‍ ചി​രി​ക്കു​ന്ന​തി​ല്‍ വെ​റു​ക്കു​ന്നു …. ഇ​തെ​ല്ലാം വ​ള​രെ ദാ​രു​ണ​മാ​ണെ​ന്ന് ഞാ​ന്‍ സ​മ്മ​തി​ക്കു​ന്നു, പ​ക്ഷേ ചി​ല​ത് ര​സ​ക​ര​മാ​ണ്… ഹ ​ഹ ഹ ​ക​ങ്ക​ണ ട്വീ​റ്റ് ചെ​യ്തു.

Related posts

Leave a Comment