‘ഇപ്പോ തുറക്കും’ കേൾക്കാൻ തുടങ്ങിയിട്ട് കുറേ ദിവസമായി; മാർച്ചിൽ തുറക്കേണ്ട തണ്ണൂർമുക്കം ഷട്ടർ ഇപ്പോഴും തുറന്നില്ല; അധികൃതരുടെ വിശദീകരണം ഇങ്ങനെ


കു​ര്യ​ൻ കു​മ​ര​കം
കു​മ​ര​കം: എ​ല്ലാ വ​ർ​ഷ​വും മാ​ർ​ച്ച് 15ന് ​തു​റ​ക്കേ​ണ്ട ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ ഇ​ന്നു മു​ത​ൽ ഭാ​ഗിക​മാ​യി തു​റ​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും വീ​ണ്ടും മാ​റ്റി. ഈ ​മാ​സം 30-ന് ​തു​റ​ക്കു​മെ​ന്നാ​ണ് പു​തി​യ അ​റി​യി​പ്പ്.

ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്‌‌ടറു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​മാ​ണ് ഇ​ന്നു ബ​ണ്ട് തു​റ​ന്നു തു​ട​ങ്ങാ​ൻ ക​ഴി​ഞ്ഞ ആ​ഴ്ച തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ബ​ണ്ടി​ന്‍റെ ത​ണ്ണീ​ർ​മു​ക്കം ഭാ​ഗ​ത്തു നി​ന്നു തു​ട​ങ്ങു​ന്ന 31 ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം.

കു​ട്ട​നാ​ട്ടി​ലെയും അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെയും കൊ​യ്ത്തും നെ​ല്ലു​സം​ഭ​ര​ണ​വും പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ ഇ​ന്ന് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തേ​ണ്ടെന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഡി​സം​ബ​ർ 15-ന് ​അ​ട​ച്ച് മാ​ർ​ച്ച് 15-ന് ​തു​റ​ക്ക​ണ​മെ​ന്നാ​ണ് ബ​ണ്ട് നി​ർ​മ്മാ​ണ വി​ദ​ഗ്ധ സ​മി​തി​യു​ടെ ശി​പാ​ർ​ശ.

കു​ട്ട​നാ​ട്ടി​ൽ ഉ​പ്പ് വെ​ള്ളം ക​യ​റാ​തെ ഇ​രി​പ്പു കൃ​ഷി സാ​ധ്യ​മാ​ക്കു​ക​യാ​യി​രു​ന്നു ബ​ണ്ടി​ന്‍റെ ല​ക്ഷ്യം. അ​തു​കൊ​ണ്ട് ത​ന്നെ കൃ​ഷി വ​കു​പ്പി​ന്‍റെ ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണ് ബ​ണ്ട് അ​ട​യ്ക്കു​ക​യും തു​റ​ക്കു​ക​യും ചെ​യ്യു​ന്ന​ത്.

കൃ​ഷി ഇ​റ​ക്കു​ന്ന​തി​നും വി​ള​വെ​ടു​പ്പും സം​ഭ​ര​ണ​വും ന​ട​ത്തു​ന്ന​തി​നും കൃ​ഷി വ​കു​പ്പ് പ്ര​ത്യേ​ക ക​ല​ണ്ട​ർ ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​ള​യം അ​ട​ക്ക​മു​ള്ള കാ​ര​ണ​ങ്ങ​ളാ​ൽ ക​ർ​ഷ​ക​ർ​ക്ക് കാ​ർ​ഷി​ക ക​ല​ണ്ട​ർ പാ​ലി​ച്ച് കൃ​ഷി ഇ​റ​ക്കാ​നാ​കു​ന്നി​ല്ല.

മാ​ർ​ച്ച് 15 ക​ഴി​ഞ്ഞ​തു മു​ത​ൽ ഷ​ട്ട​ർ ഉ​ട​ൻ തു​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും സ​മ​ര​രം​ഗ​ത്താ​ണ്.

Related posts

Leave a Comment