അയാള്‍ എന്നെ ലോകത്തിനുമുന്നില്‍ നഗ്നയാക്കി, രോഷത്തോടെ കങ്കണ

kankana 2ഋത്വിക് റോഷനുമായി കങ്കണ റാവത്തിനുള്ള ബന്ധം ലോകത്തിനാകെ അറിയാവുന്നതാണ്. പ്രണയപരാജയത്തെത്തുടര്‍ന്ന് ഇരുവരും മാധ്യമങ്ങളിലൂടെ പോരാടിച്ചതും നാം കണ്ടതാണ്. ഇപ്പോഴിതാ ഋത്വികിനെതിരേ ആഞ്ഞടിച്ച് കങ്കണ വീണ്ടുമെത്തിയിരിക്കുകയാണ്. ഒരഭിമുഖത്തിനിടെ ഋത്വിക് റോഷനുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ച് കങ്കണ തുറന്നു പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത ഋത്വിക് വളരെ രൂക്ഷമായി കങ്കണക്കെതിരേ പ്രതികരിച്ചു. തുടര്‍ന്ന് കങ്കണയും വക്കീല്‍ നോട്ടീസ് അയച്ചു.

താന്‍ ഋത്വിക്കിനയച്ച കത്തുകള്‍ വെളിപ്പെടുത്തപ്പെട്ടപ്പോള്‍ താന്‍ നഗ്‌നയാക്കപ്പെട്ടതു പോലെയാണ് അനുഭവപ്പെട്ടതെന്ന് കങ്കണ ഇപ്പോള്‍ വെളിപ്പെടുത്തുന്നു. ജീവനുതുല്യം സ്‌നേഹിക്കുന്ന ഒരാള്‍ക്ക് എഴുതുന്ന കത്തുകളില്‍ സ്വകാര്യമായ പല കാര്യങ്ങളുമുണ്ടാകും. ഞാന്‍ അങ്ങനെയെഴുതിയ കാര്യങ്ങളാണ് ലോകത്തോട് മുഴുവന്‍ വെളിപ്പെടുത്തിയത്. ലോകത്തിനു മുന്‍പില്‍ നഗ്‌നയാക്കപ്പെട്ടതു പോലെയാണ് എനിക്കു തോന്നിയത്. എത്രയോ രാത്രികള്‍ ഞാന്‍ പിന്നീട് കരഞ്ഞു തീര്‍ത്തുവെന്നും കങ്കണ പറഞ്ഞു. ഋത്വികിന്റെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.

Related posts