കണ്ണമ്പ്ര വ്യവസായപാർക്ക്;   ഏറ്റെടുക്കുന്ന ഭൂമിക്ക്  ന്യായമായ വില; അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷ‍യിൽ കർഷകർ

വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​ന്പ്ര​യി​ൽ വ്യ​വ​സാ​യ​പാ​ർ​ക്കി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യു​ടെ വി​ല​ക​ളി​ൽ വ​ർ​ധ​ന​വ​രു​ത്തി ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ക​ർ​ഷ​ക​ർ. അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ​ത​ന്നെ അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് ഭൂ​വു​ട​മ​ക​ളെ​ല്ലാം.

സ്ഥ​ലം എം​എ​ൽ​എ കൂ​ടി​യാ​യ മ​ന്ത്രി എ.​കെ.​ബാ​ല​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ഷ​ക​ർ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് കൈ​ക്കൊ​ള്ള​ണ​മെ​ന്ന സ​മ്മ​ർ​ദ​മു​ണ്ട്. ഭൂ​മി​വി​ല സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ഭൂ​മി​യു​ടെ വി​ല നി​ശ്ച​യി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ക​ഴി​ഞ്ഞ​മാ​സം ഭൂ​വു​ട​മ​ക​ളു​മാ​യി ക​ള​ക്ട​ർ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും കു​റ​ഞ്ഞ വി​ല​യ്ക്ക് ഭൂ​മി വി​ട്ടു​ന​ല്കാ​ൻ ക​ർ​ഷ​ക​രാ​രും ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​തേ തു​ട​ർ​ന്ന് ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ പ്ര​തി​സ​ന്ധി​യി​ലാ​ണ്.

കാ​ർ​ഷി​ക​വി​ള​ക​ൾ ന​ശി​പ്പി​ച്ച് വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം നി​ല​നി​ല്ക്കേ ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​ക്ക് ത​ന്നെ തു​ച്്ഛ​മാ​യ വി​ല ന​ല്കാ​നു​ള്ള നീ​ക്ക​മാ​ണ് ക​ർ​ഷ​ക​രെ പ്ര​കോ​പി​പ്പി​ക്കു​ന്ന​ത്. 309 ഏ​ക്ക​ർ ഭൂ​മി​യാ​ണ് ഇ​പ്പോ​ൾ ഏ​റ്റെ​ടു​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

Related posts