കണ്ണൂരിന്‍റെ മാത്രം, ഇനി എല്ലാവരിലേക്കും..! ബ​ണ്ണാ​ന്പ​ല്നും മൊ​ളീ​ശ​നും ഇ​നി സ്വ​ന്തം നി​ഘ​ണ്ടു

ത​ളി​പ്പ​റ​മ്പ്: ക​ണ്ണൂ​രി​ന്‍റെ പാ​ട്ട് “ബേ​ങ്കീ ബേ​ങ്കീ ബേ​ങ്കീ ബൂം ​ബും…’ മ​ല​യാ​ളി​ക​ള്‍ ഏ​റ്റെ​ടു​ക്കു​മ്പോ​ള്‍ ക​ണ്ണൂ​രി​ന്‍റെ പൈ​തൃ​ക​മാ​യ ഭാ​ഷാ​ദേ​ദ​ങ്ങ​ള്‍ നി​ഘ​ണ്ടു രൂ​പ​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങു​ന്നു. ക​ണ്ണൂ​രി​ലെ ര​ണ്ടാ​യി​ര​ത്തി​ലേ​റെ നാ​ട​ന്‍ വാ​ക്കു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ 150 ലേ​റെ പേ​ജു​ള്ള നി​ഘ​ണ്ടു ര​ണ്ട് മാ​സ​ത്തി​ന​കം പു​റ​ത്തി​റ​ങ്ങും.

ത​ളി​പ്പ​റ​മ്പ് സ​ര്‍ സ​യ്യി​ദ് കോ​ള​ജി​ലെ ഹി​ന്ദി വി​ഭാ​ഗം അ​സി.​പ്ര​ഫ​സ​ര്‍ ഡോ.​വി.​ടി.​വി.​മോ​ഹ​ന​നും തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ന്‍ മ​ല​യാ​ള സ​ര്‍​വ്വ​ക​ലാ​ശാ​ല​യി​ലെ ഭാ​ഷാ​ശാ​സ്ത്ര വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ര്‍ ഡോ.​സ്മി​ത കെ.​നാ​യ​രും ചേ​ര്‍​ന്നാ​ണ് നി​ഘ​ണ്ടു ത​യാ​റാ​ക്കു​ന്ന​ത്. സ​മ​ഗ്ര​മാ​യ സ​ര്‍​വ്വേ​യു​ടെ​യും പ​ദ​ശേ​ഖ​ര​ണ​ത്തി​ന്‍റെ​യും പ​ഠ​ന​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭാ​ഷാ​ഭേ​ദ പ​ദ​ങ്ങ​ളു​ടെ സാ​മൂ​ഹി​ക​മാ​യ പ്ര​ത്യേ​ക​ത​ക​ള്‍ വി​വ​രി​ച്ചു​കൊ​ണ്ടു​ള്ള നി​ഘ​ണ്ടു പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

ബ​ണ്ണാ​മ്പ​ല്, മാ​ണ്ടു​ച്ചി, ത​മ്പാ​ച്ചി, കു​പ്പാ​ച്ചി, പ​ച്ച​പ്പ​റി​ങ്കി, ഞേ​റ്റ്, മൊ​ളീ​ശ​ന്‍, ബി​ളി​മ്പ്, പൃ​ക്ക്, അ​മ്മോ​പ്പ, അ​ച്ചി​ടു​ക, കീ​ഞ്ഞു …. ഇ​തൊ​ക്കെ മ​ല​യാ​ളം വാ​ക്കു​ക​ളാ​ണ്. ക​ണ്ണൂ​രി​ന് പു​റ​ത്തു​ള്ള മ​ല​യാ​ളി​ക്ക് അ​റി​യാ​നാ​കാ​ത്ത മ​ല​യാ​ള​ഭാ​ഷ​യി​ലെ പ​ദ​ങ്ങ​ള്‍. ഒ​രു പ​ക്ഷേ ക​ണ്ണു​രി​ല്‍ ത​ന്നെ വി​വി​ധ പ്രാ​ദേ​ശ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രേ അ​ര്‍​ത്ഥ​മു​ള്ള വ്യ​ത്യ​സ്ത പ​ദ​ങ്ങ​ള്‍. മ​ല​യാ​ള​ത്തി​ന്റെ ക​ണ്ണൂ​ര്‍ ഭാ​ഷാ​ഭേ​ദം തി​ക​ച്ചും വ്യ​ത്യ​സ്ത​വും വൈ​വി​ധ്യം നി​റ​ഞ്ഞ​തു​മാ​ണ്.

മ​ല​യാ​ളം ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​യോ​ഗ​ത്തി​ലി​ല്ലാ​ത്ത അ​ന​വ​ധി പ​ദ​ങ്ങ​ളും ചു​രു​ക്ക​രൂ​പ​ങ്ങ​ളും വ്യ​ത്യ​സ്ത​മാ​യ ശൈ​ലി​യും കൊ​ണ്ട് സ​മ്പ​ന്ന​മാ​ണ് ക​ണ്ണൂ​ര്‍ ഭാ​ഷാ​ഭേ​ദം. “ഉ​പ്പും പ​റ​ങ്കീം ഞെ​ല​ച്ചി​റ്റ് കു​ള്‍​ത്ത് കു​ടി​ച്ചു’ എ​ന്ന് ക​ണ്ണൂ​രി​ലെ ഒ​രാ​ള്‍ പ​റ​യു​മ്പോ​ള്‍ ക​ണ്ണു മി​ഴി​ച്ചി​ട്ട് കാ​ര്യ​മി​ല്ല. ഉ​പ്പും മു​ള​കും കൂ​ട്ടി പ​ഴ​ങ്ക​ഞ്ഞി കു​ടി​ച്ച കാ​ര്യ​മാ​ണ് പ​റ​ഞ്ഞ​ത്.

മ​ക​ള്‍ ഉ​പ്പി​ച്ചി​യെ ക​ണ്ട് പേ​ടി​ച്ചു എ​ന്നു കേ​ട്ടാ​ല്‍ ഉ​പ്പി​ച്ചി ചി​ല​യി​ട​ങ്ങ​ളി​ല്‍ സ്‌​നേ​ഹ​പൂ​ര്‍​വ്വം ഉ​പ്പ​യെ വി​ളി​ക്കു​ന്ന​താ​ണെ​ന്ന് ക​രു​ത​ണ്ട. ഉ​പ്പി​ച്ചി എ​ന്നാ​ല്‍ പു​ഴു എ​ന്ന​ര്‍​ത്ഥം. ബീ​ട്ടി​ല് നെ​റ​ച്ചും ബ​ണ്ണാ​മ്പ​ല് നെ​റ​ഞ്ഞി​നി എ​ന്നു കേ​ട്ടാ​ല്‍ വീ​ട്ടി​ല്‍ നി​റ​യെ മാ​റാ​ല​യാ​ണെ​ന്ന് മ​ന​സി​ലാ​ക്ക​ണം. മാ​ണ്ടു​ച്ചി പ്രേ​ത​വും ത​മ്പാ​ച്ചി ദൈ​വ​വും മൊ​ളീ​ശ​ന്‍ മു​ള​കി​ട്ട ക​റി​യും പ​ച്ച​പ്പ​റി​ങ്കി പ​ച്ച​മു​ള​കും പൃ​ക്ക് കൊ​തു​കു​മാ​ണ്. അ​മ്മോ​പ്പ എ​ന്നാ​ല്‍ അ​റി​യി​ല്ല എ​ന്നാ​ണ്. അ​ച്ചി​ടു​ക എ​ന്നാ​ല്‍ തു​മ്മു​ക എ​ന്നും കീ​ഞ്ഞു എ​ന്നാ​ല്‍ ഇ​റ​ങ്ങി എ​ന്നു​മാ​ണ് അ​ര്‍​ത്ഥം.

ഏ​റെ വി​ല​പ്പെ​ട്ട ഭാ​ഷാ​ഭേ​ദ​ങ്ങ​ൾ കാ​ല​ക്ര​മേ​ണ ന​ഷ്ട​പ്പെ​ടു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഭാ​ഷാ​ഭേ​ദ​പ​ദ​ങ്ങ​ള്‍ സ​മാ​ഹ​രി​ച്ച് നി​ഘ​ണ്ടു ത​യാ​റാ​ക്കു​ന്ന​ത്. ക​ണ്ണൂ​രി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന പ്രാ​ദേ​ശി​ക​വും ഭാ​ഷാ​പ​ര​വു​മാ​യി പ്ര​ത്യേ​ക​ത​ക​ളു​ള്ള പ​ദ​ങ്ങ​ള്‍ ശീ​ര്‍​ഷ​ക പ​ദ​ങ്ങ​ളാ​യി അ​വ​യു​ടെ അ​ര്‍​ത്ഥം, പ്ര​യോ​ഗം, സ​ന്ദ​ര്‍​ഭം, വ്യാ​ക​ര​ണ വി​ഭാ​ഗം, പ്ര​ത്യേ​ക​ത​ക​ളു​ടെ വി​ശ​ദീ​ക​ര​ണം എ​ന്നീ ക്ര​മ​ത്തി​ലാ​ണ് നി​ഘ​ണ്ടു​വി​ലു​ള്ള​ത്. ഭാ​ഷാ​ഭേ​ദ പ​ദ​ങ്ങ​ളു​ടെ സാ​മൂ​ഹി​ക​മാ​യ പ്ര​ത്യേ​ക​ത​ക​ള്‍ വി​വ​രി​ക്കു​ന്ന ആ​ദ്യ നി​ഘ​ണ്ടു​വാ​ണ് ഇ​തെ​ന്ന് ഡോ.​വി.​ടി.​വി മോ​ഹ​ന​നും ഡോ.​സ്മി​ത കെ.​നാ​യ​രും പ​റ​ഞ്ഞു.

Related posts