പ്ര​സം​ഗ​ത്തി​ൽ പ്ര​ഖ്യാ​പി​ക്കാ​നി​രു​ന്ന സൗ​ജ​ന്യ ചി​കി​ത്സാ പ​ദ്ധ​തി​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ! മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​രോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി

പ​രി​യാ​രം: ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ സൗ​ജ​ന്യ​ചി​കി​ത്സ ആ​രം​ഭി​ക്കു​ന്ന വി​വ​രം മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​രോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി.

25 ന് ​കാ​രു​ണ്യ ഫാ​ർ​മ​സി ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ എ​ത്തു​ന്ന മ​ന്ത്രി ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ്ര​ഖ്യാ​പി​ക്കാ​നി​രു​ന്ന സൗ​ജ​ന്യ ചി​കി​ത്സാ പ​ദ്ധ​തി​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് എ​ങ്ങ​നെ​യെ​ന്നാ​ണ് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​രി​ക്കു​ന്ന​ത്.

കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ല​വി​ലു​ള്ള ചി​കി​ത്സാ ഫീ​സു​ക​ൾ ത​ന്നെ​യാ​യി​രി​ക്കും അ​ടു​ത്ത​മാ​സം ഒ​ന്ന് മു​ത​ൽ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ഈ​ടാ​ക്കു​ക. മ​റ്റ് സ​ർ​ക്കാ​ർ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​കും. ആ​ശു​പ​ത്രി വി​ക​സ​ന സൊ​സൈ​റ്റി​യു​ടെ പൂ​ർ​ണ തോ​തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ന്നു മു​ത​ൽ ത​ന്നെ ആ​രം​ഭി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം.

ഏ​റ്റെ​ടു​ത്ത് ഒ​രു വ​ർ​ഷം തി​ക​യാ​റാ​യി​ട്ടും സൗ​ജ​ന്യ ചി​കി​ത്സ​യും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ആ​രം​ഭി​ക്കാ​ത്ത​ത് ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു. ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ൽ അ​തി​ന് മു​മ്പാ​യി ത​ന്നെ പൂ​ർ​ണ​തോ​തി​ൽ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജാ​യി മാ​റ​ണ​മെ​ന്ന് പാ​ർ​ട്ടി ത​ല​ത്തി​ൽ ഉ​യ​ർ​ന്നു​വ​ന്ന നി​ർ​ദ്ദേ​ശം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​നം. നേ​ര​ത്തെ ര​ണ്ട് വ​ർ​ഷ​ത്തി​ന് ശേ​ഷം മാ​ത്ര​മേ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സാ സൗ​ജ​ന്യ​ങ്ങ​ൾ ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്, പി​ന്നീ​ട് തി​രു​ത്തി​യി​രു​ന്നു.

എ​ട്ട് മാ​സം മു​മ്പ് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട കാ​രു​ണ്യ ഫാ​ർ​മ​സി​യു​ടെ ഉ​ദ്ഘാ​ട​നം വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ നീ​ണ്ടു​പോ​യ​ത് വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​രു​ന്നു. 25 ന് ​രാ​വി​ലെ 10ന് ​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ടി.​വി.​രാ​ജേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Related posts