കണ്ണൂരില്‍ അറസ്റ്റിലായ യുവതി ഐഎസ് റിക്രൂട്ടര്‍! അറസ്റ്റിലായത് സിറിയയിലേക്ക് പോകാന്‍ തയാറാകുന്നതിനിടെ; യു​വാ​വി​ൽ നി​ന്ന് ല​ഭി​ച്ച​ത് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ഐ​എ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ണ​യി​ലെ ഒ​രു വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ എ​ൻ
ഐ​എ നോ​ട്ടീ​സ് ന​ൽ​കി​യ യു​വ​തി​യു​ടെ​യും യു​വാ​വി​ന്‍റെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

ഇ​വ​രു​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു യു​വ​തി​ക​ളെ ചോ​ദ്യം ചെ​യ്യാ​ൻ കൊ​ച്ചി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്.

അ​റ​സ്റ്റി​ലാ​യ യു​വ​തി സി​റി​യ​യി​ലേ​ക്ക് ഐ​എ​സ‌ി​ൽ ചേ​രാ​ൻ പോ​കു​ന്ന​തി​നി​ടെ ടെ​ഹ്റാ​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ വ​ച്ച് ഇ​റാ​ഖ് സൈ​ന്യം പി​ടി​കൂ​ടി തി​രി​കെ ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​ച്ച​താ​ണ്.

ഇ​വ​ർ ക​ണ്ണൂ​രി​ൽ താ​മ​സി​ച്ച് കേ​ര​ള​ത്തി​ല​ട​ക്കം ഐ​എ​സ് റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്ന ഏ​ജ​ന്‍റാ​ണെ​ന്നാ​ണ് എ​ൻ​ഐ​എ പ​റ​യു​ന്ന​ത്.

ഇ​വ​രു​ടെ ഒ​പ്പം അ​റ​സ്റ്റി​ലാ​യ പ​ത്തൊ​ന്പ​തു​കാ​ര​ൻ യു​വാ​വി​ൽ നി​ന്ന് കേ​ര​ള​ത്തി​ലെ ഐ​എ​സ് റി​ക്രൂ​ട്ട്മെ​ന്‍റി​നെ​ക്കു​റി​ച്ച് നി​ർ​ണാ​യ​ക​മാ​യ വി​വ​ര​ങ്ങ​ളാ​ണ് എ​ൻ​ഐ​എ​ക്ക് ല​ഭി​ച്ച​ത്.

സി​റി​യ​യി​ലേ​ക്ക് ഈ ​നാ​ലു​പേ​രും അ​ടു​ത്ത ദി​വ​സം ക​ട​ക്കാ​നി​രി​ക്കെ​യാ​ണ് എ​ൻ​ഐ​എ റെ​യ്ഡ് ന​ട​ത്തി ര​ണ്ടു​പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ടെ​ല​ഗ്രാം, ഇ​ൻ​സ്റ്റാ​ഗ്രാം തു​ട​ങ്ങി​യ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ഇ​വ​ർ ഐ​എ​സി​ലേ​ക്ക് യു​വാ​ക്ക​ളെ റി​ക്രൂ​ട്ട്ചെ​യ്യാ​ൻ ശ്ര​മം ന​ട​ത്തി​യെ​ന്നാ​ണ് എ​ൻ​ഐ​എ പ​റ​യു​ന്ന​ത്.

ഇ​വ​രു​ടെ താ​ണ​യി​ലു​ള്ള വീ​ട്ടി​ൽ എ​ൻ​ഐ​എ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ലാ​പ്ടോ​പ്, മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ഹാ​ർ​ഡ് ഡി​സ്ക്, പെ​ൻ​ഡ്രൈ​വ് എ​ന്നി​വ എ​ൻ​ഐ​എ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment