പ​യ്യ​ന്നൂ​രി​ൽ അ​ക്ര​മം തു​ട​രു​ന്നു ! വെ​ള്ളൂ​രി​ൽ ത​ട്ടു​ക​ട​യും സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍റെ കാ​റും ത​ക​ർ​ത്തു

പ​യ്യ​ന്നൂ​ര്‍: കാ​റ​മേ​ല്‍ മു​ച്ചി​ലോ​ട്ട് പെ​രു​ങ്ക​ളി​യാ​ട്ട സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളു​ടെ വീ​ടി​നും സ്ഥാ​പ​ന​ത്തി​ലും അ​ക്ര​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍റെ കാ​റി​നും ത​ട്ടു​ക​ട​യ്ക്കും നേ​രേ​യും അ​ക്ര​മം.

പെ​രു​ങ്ക​ളി​യാ​ട്ട സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​റും ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ സി​ഐ​ടി​യു ഡി​വി​ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​യു​മാ​യ വെ​ള്ളൂ​രി​ലെ പി​വി.​പ​ത്മ​നാ​ഭ​ന്‍റെ മ​ക​ന്‍ സി​ആ​ര്‍​പി ജ​വാ​ന്‍ അ​ഭി​ജി​ത്തി​ന്‍റെ കാ​റി​ന് നേ​രെ​യാ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ അ​ക്ര​മം ന​ട​ന്ന​ത്.

പെരു​ങ്ക​ളി​യാ​ട്ട​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി അ​വ​ധി​ക്ക് വ​ന്ന അ​ഭി​ജി​ത്ത് ദു​ബാ​യി​ലേ​ക്ക് പോ​കു​ന്ന സു​ഹൃ​ത്തി​നെ യാ​ത്ര​യാ​ക്കു​ന്ന​തി​നാ​യി പോ​യ​ശേ​ഷം രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് കാ​റി​ല്‍ തി​രി​ച്ചെ​ത്തി​യ​ത്.​ഇ​ന്ന് രാ​വി​ലെ​യാ​ണ് കാ​റി​ന്‍റെ നാ​ല് ട​യ​റു​ക​ളും കു​ത്തി​ക്കീ​റി ന​ശി​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.​

വെ​ള്ളൂ​ർ ജ​ന​താ​പാ​ൽ സൊ​സൈ​റ്റി​ക്കു സ​മീ​പം ത​ട്ടു​ക​ട ന​ട​ത്തു​ന്ന എം.​അ​ബു​വി​ന്‍റെ ത​ട്ടു​ക​ട ത​ക​ർ​ത്ത അ​ക്ര​മി​സം​ഘം ക​ട​യി​ലെ സാ​ധ​ന​ങ്ങ​ൾ എ​ടു​ത്തു​കൊ​ണ്ടു​പോ​യി.

Related posts

Leave a Comment