ഇവനെ അറിയുമോ? പെ​രു​മ്പാ​മ്പി​നെ കൊ​ന്ന യു​വാ​വി​നെ തേ​ടി വ​നം​വ​കു​പ്പ്

ത​ളി​പ്പ​റ​മ്പ്: പെ​രു​മ്പാ​മ്പി​നെ കൊ​ന്ന് ക​യ​റി​ൽ തൂ​ക്കി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച യു​വാ​വി​നെ തേ​ടി വ​നം വ​കു​പ്പ്.

ത​ളി​പ്പ​റ​മ്പ് ചി​റ​വ​ക്കി​ന് സ​മീ​പ​ത്ത് വീ​ട് നി​ർ​മാ​ണ സ്ഥ​ല​ത്ത് നി​ന്നാ​ണ് ഒ​രു സം​ഘം പെ​രു​മ്പാ​മ്പി​നെ കൊ​ന്ന​ത്.

തു​ട​ർ​ന്ന് ഒ​രാ​ൾ പാ​മ്പി​ന്‍റെ ക​ഴു​ത്തി​ന് ക​യ​റി​ട്ട് തൂ​ക്കി പി​ടി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ വി​ജ​യ് നീ​ല​ക​ണ്ഠ​ൻ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

വ​ന്യ​ജീ​വി നി​യ​മ പ്ര​കാ​രം സു​ര​ക്ഷി​ത വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടു​ന്ന​തോ കൊ​ല്ലു​ന്ന​തോ കു​റ്റ​ക​ര​മാ​ണ്.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത​താ​യും പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യും ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ കെ.​വി. ജ​യ​പ്ര​കാ​ശ് പ​റ​ഞ്ഞു.

Related posts

Leave a Comment