ഭീമന്‍ കിഴങ്ങ് ! ഒരു മൂട് കപ്പയില്‍ ഒരു കിഴങ്ങിന്റെ തൂക്കം 15 കിലോ; പറമ്പില്‍ ആകെ നട്ടത് ഒരു കൊള്ളിത്തണ്ട് മാത്രം

ഏ​ങ്ങ​ണ്ടി​യൂ​ർ: ഒ​രു മൂ​ട് ക​പ്പ​യി​ലെ ഒ​രു കൊള്ളിക്കി​ഴ​ങ്ങി​ന്‍റെ മാ​ത്രം തൂ​ക്കം 15 കി​ലോ. ഏ​ങ്ങ​ണ്ടി​യൂ​ർ സെന്‍റ് തോ​മ​സ് സ്കൂ​ളി​നു സ​മീ​പം ചാ​ലി​ശേ​രി ബെ​ന​ഡി​ക്ടിന്‍റെ മ​ക​ൻ സാ​ജ​ന്‍റെ വീ​ട്ടു​പ​റ​ന്പി​ൽ നി​ന്നാ​ണ് ഈ ഭീമൻ കിഴങ്ങ് ലഭിച്ചത്. പ​റ​ന്പി​ൽ ആ​കെ ന​ട്ട​ത് ഒ​രു കൊ​ള്ളി​ത്ത​ണ്ട് മാ​ത്രം.

അ​തും പ​റ​ന്പി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ കൊ​ള്ളി​യു​ടെ ത​ണ്ട് ഒ​ടി​ച്ചു കു​ത്തിയത്. ആ​ട്ടി​ൻ കാ​ഷ്ഠ​വും വെ​ണ്ണീ​റും വീ​ട്ടി​ലു​ണ്ടാ​ക്കി​യ ക​ന്പോ​സ്റ്റ് വ​ള​വും ക​ട​യ്ക്കി​ലി​ട്ടു. ഇ​പ്പോ​ൾ ഒന്പതു മാ​സം.​ ക​ർ​ഷ​ക ദി​ന​മാ​യ ചി​ങ്ങം ഒ​ന്നി​ന് പ​റി​ച്ച് പ​ഞ്ചാ​യ​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് ന​ൽ​കാ​മെ​ന്നാ​ണ് സാ​ജ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.​

ക​ഴി​ഞ്ഞ ദി​വ​സം ചെ​ട്ടി​ക്കാ​ട് സെന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ കു​ടും​ബ​സ​മേ​തം പോ​യി വ​ന്ന​പ്പോ​ഴേ​ക്കും പ​റ​ന്പ് വൃത്തി​യാ​ക്കി​യ ത​മി​ഴ് തൊ​ഴി​ലാ​ളി​ക​ൾ കൊ​ള്ളി​ത്ത​ണ്ട് ഭൂ​മി നി​ര​പ്പി​നോ​ട് ചേ​ർ​ന്ന് വെ​ട്ടി​മു​റി​ച്ച് ക​ള​ഞ്ഞി​രു​ന്നു.​ ഇ​തുക​ണ്ട് അ​ല്പം​വി​ഷ​മം തോ​ന്നി​യ സാ​ജ​ൻ ക​പ്പ പ​റി​ച്ച​പ്പോ​ഴാ​ണ് വ​ലി​പ്പ​മു​ള്ള ക​പ്പ​ക്കി​ഴ​ങ്ങ് കി​ട്ടി​യ​ത്.​

ക​ട​യി​ൽ കൊ​ണ്ടുപോ​യി തൂ​ക്കം നോ​ക്കി​യ​പ്പോ​ൾ 15 കി​ലോ. ക​ട​ക്കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും കൗ​തു​ക​മാ​യി.​ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ കൃ​ഷി​രീ​തി​ക​ൾ മ​ന​സിലാ​ക്കു​ന്ന സാ​ജ​ന്‍റെ പ്ര​ധാ​ന കൃ​ഷി​ക​ൾ ജാ​തി​യും കു​രു​മു​ള​കുമാ​ണ്. ഇ​ട​വി​ള​യാ​യി കു​റ​ച്ച് പ​ഴ​വ​ർ​ഗങ്ങ​ളും. അ​തി​നി​ട​യി​ൽ ന​ട്ട ഒ​രു കൊ​ള്ളി​ത്ത​ണ്ടി​ന്‍റെ ഫ​ലം ക​ണ്ട് സാ​ജ​നും കൗ​തു​ക​മാ​യി.

Related posts