ഖത്തറിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സഖിമോൾക്കെതിരേ കൂടുതൽപേർ രംഗത്ത്

കോ​ട്ട​യം: ഖ​ത്ത​റി​ൽ വാ​ഗ്ദാ​നം ചെ​യ്ത ജോ​ലി ന​ൽകാ​തെ വ​ഞ്ചി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര മാ​ങ്കു​ഴി ഭാ​ഗം വേ​ണാ​ട് വീ​ട്ടി​ൽ സ​ഖി​മോ​ൾ (47)ക്കെ​തി​രേ നി​ര​വ​ധി പ​രാ​തി​ക​ൾ. ഇ​ന്ന​ലെ പാ​ലാ പോ​ലീ​സ് ആ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക്കും സു​ഹൃ​ത്തി​നും ഖ​ത്ത​റി​ലു​ള്ള ത​ന്‍റെ ക​ന്പ​നി​യി​ൽ ജോ​ലി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ വാ​ങ്ങു​ക​യും ഗ​ൾ​ഫി​ൽ എ​ത്തി​ച്ച ശേ​ഷം വാ​ഗ്ദാ​ന പ്ര​കാ​ര​മു​ള്ള ജോ​ലി​യോ പെ​ർ​മ​ന​ന്‍റ് വീസ​യോ ന​ൽ​കാ​തെ വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് പ​രാ​തി.

യു​വാ​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ടു​ത്തു​ന്നു​വെ​ന്നു മ​ന​സി​ലാ​ക്കി​യ യു​വ​തി പാ​ലാ മു​രി​ക്കും​പു​ഴ ഭാ​ഗ​ത്തെ വാ​ട​ക വീ​ട്ടി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ പി​ങ്ക് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പാ​ലാ പോ​ലീ​സാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​തി​നു പി​ന്നാ​ലെ യു​വ​തി​ക്കെ​തി​രെ കൂ​ടു​ത​ൽ പ​രാ​തി ല​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts