കഴുത്തറുത്ത് കാമുകിയെ കൊന്ന ശേഷം യുവാവും ആത്മഹത്യ ചെയ്തു. വീട്ടിൽ അതിക്രമിച്ച കയറിയശേഷം പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു; വിറങ്ങലിച്ച് കാരക്കോണം നിവാസികൾ

തി​രു​വ​ന​ന്ത​പു​രം: കാ​ര​ക്കോ​ണ​ത്ത് യു​വ​തി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ച കാമുകനും മരിച്ചു. കാ​ര​ക്കോ​ണം സ്വ​ദേ​ശി​നി അ​ഷി​ത​യാ​ണ് മ​രി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ ക​യ​റി​യാ​ണ് കാ​മു​ക​നാ​യ അ​നു യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

അ​നു​വും അ​ഷി​ത​യും ദീ​ര്‍​ഘ​നാ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഇ​ന്ന് രാ​വി​ലെ അ​ഷി​ത​യു​ടെ വീ​ട്ടി​ലേ​ത്തി​യ യു​വാ​വ് വീ​ടി​ന്‍റെ വാ​തി​ല്‍ അ​ട​ച്ച​ശേ​ഷമാണ് പെ​ൺ​കു​ട്ടി​യെ കൊലപ്പെടുത്തിയത്. ഇ​തി​നു​ശേ​ഷം യു​വാ​വ് സ്വ​യം ക​ഴു​ത്ത് മു​റി​ച്ച് ജീ​വ​നൊ​ടു​ക്കാ​നും ശ്ര​മി​ച്ചു.

ഇ​രു​വ​രേ​യും നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും അ​ഷി​ത​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്ക​നാ​യി​ല്ല. അ​നു​വി​ന്‍റെ നി​ല അ​തീ​വ​ഗു​രു​ത​ര​മായിരുന്നു. ചികിത്‌സ തുടങ്ങി മണിക്കുറൂകൾക്ക് ശേഷം യുവാവും മരണത്തിന് കീഴടങ്ങി.

Related posts