നാ​ണ​മി​ല്ലേ ക​ര​ണേ..! അ​ന്നു യാ​മി​യെ അ​വ​ഗ​ണി​ച്ചു, ഇ​ന്ന് ഭ​ർ​ത്താ​വ് 1500 കോ​ടി സി​നി​മ ഒ​രു​ക്കി​യ​പ്പോ​ൾ കെ​ട്ടി​പ്പി​ടി​ത്തം!

ന​ടി യാ​മി ഗൗ​ത​മി​നെ ക​ര​ൺ ജോ​ഹ​ർ അ​ടു​ത്തി​ടെ ഒ​രു പ​രി​പാ​ടി​യി​ൽ പ്ര​ശം​സി​ക്കു​ക​യും ആ​ലിം​ഗ​നം ചെ​യ്യു​ക​യും ചെ​യ്ത​താ​ണ് ബോ​ളി​വു​ഡി​ൽ ച​ർ​ച്ചാ​വി​ഷ​യം. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ഒ​രു ഷോ​യി​ൽ യാ​മി​യെ അ​വ​ഗ​ണി​ച്ച ക​ര​ണി​ന്‍റെ ഇ​പ്പോ​ഴ​ത്തെ പെ​രു​മാ​റ്റ​ത്തെ സോ​ഷ്യ​ൽ മീ​ഡി​യ വി​മ​ർ​ശി​ക്കു​ക​യാ​ണ്.

ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ലൂ​ടെ സു​പ​രി​ചി​ത​യാ​യി മാ​റി​യ താ​ര​മാ​ണ് യാ​മി ഗൗ​തം. മോ​ഡ​ലാ​യി ക​രി​യ​ർ ആ​രം​ഭി​ച്ച യാ​മി ക​ന്ന​ഡ സി​നി​മ​യി​ലൂ​ടെ​യാ​ണ് വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തു​ന്ന​ത്. പി​ന്നീ​ട് ബോ​ളി​വു​ഡി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷം ചെ​യ്ത യാ​മി മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​യാ​കു​ന്ന​ത് പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യ ഹീ​റോ എ​ന്ന പ​ട​ത്തി​ലൂ​ടെ​യാ​ണ്.

ചി​ത്ര​ത്തി​ൽ ഗൗ​ത​മി മേ​നോ​ൻ എ​ന്ന സി​നി​മാ​താ​ര​മാ​യി​ട്ടാ​യി​രു​ന്നു യാ​മി അ​ഭി​ന​യി​ച്ച​ത്. ത​മി​ഴി​ലും സി​നി​മ​ക​ൾ ചെ​യ്ത യാ​മി ഇ​പ്പോ​ൾ വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത് ഭ​ർ​ത്താ​വി​ന്‍റെ പേ​രി​ലാ​ണ്. ബോ​ളി​വു​ഡി​ൽ വ​ൻ വി​ജ​യം നേ​ടി​യ ധു​ര​ന്ധ​ർ സം​വി​ധാ​നം ചെ​യ്ത ആ​ദി​ത്യ ധ​റി​ന്‍റെ ഭാ​ര്യ​യാ​ണ് യാ​മി. സി​നി​മ തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന​തി​നി​ടെ ക​ര​ൺ ജോ​ഹ​റും യാ​മി​യും ത​മ്മി​ലു​ള്ളൊ​രു വീ​ഡി​യോ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

ആ​മ​സോ​ൺ പ്രൈം ​വീ​ഡി​യോ​യു​ടെ ഒ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു യാ​മി​യും ക​ര​ൺ ജോ​ഹ​റും. “പ്രി​യ​പ്പെ​ട്ട അ​ഭി​നേ​താ​ക്ക​ളി​ൽ ഒ​രാ​ൾ” എ​ന്നാ​യി​രു​ന്നു ക​ര​ൺ ജോ​ഹ​ർ, യാ​മി​യെ വി​ശേ​ഷി​പ്പി​ച്ച​ത്. പി​ന്നാ​ലെ ആ​ലിം​ഗ​നം ചെ​യ്യു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഇ​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ ‘ക​ര​ൺ ജോ​ഹ​റി​ന് നാ​ണ​മി​ല്ലേ’ എ​ന്നാ​ണ് പ​ല​രും രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

അ​തി​നൊ​രു കാ​ര​ണ​വു​മു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് “ഇ​ന്ത്യ ഗോ​ട്ട് ടാ​ല​ന്‍റ്’ എ​ന്ന ഷോ​യി​ൽ യാ​മി ഗാ​തം അ​തി​ഥി​യാ​യി എ​ത്തി​യി​രു​ന്നു. അ​ന്ന് ക​ര​ൺ ജോ​ഹ​ർ, മ​ലൈ​ക്ക അ​റോ​റ, കി​ര​ൺ ഖേ​ർ തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ. അ​ന്ന് യാ​മി​യെ മൂ​വ​രും ശ്ര​ദ്ധി​ക്കു​ക പോ​ലും ചെ​യ്തി​രു​ന്നി​ല്ല. ഫോ​ട്ടോ എ​ടു​ക്കാ​ൻ പോ​യ​പ്പോ​ഴും ഇ​വ​ർ യാ​മി​യെ വി​ളി​ച്ച​തു​മി​ല്ല. പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ക്കു​ക​യാ​ണു ചെ​യ്ത​ത്. ഈ ​സ​മ​യ​ത്തെ​ല്ലാം ഉ​ള്ളി​ലെ വി​ഷ​മം പു​റ​ത്തു കാ​ണി​ക്കാ​തി​രി​ക്കാ​ൻ ക​ഷ്ട​പ്പെ​ടു​ന്ന യാ​മി​യെ വീ​ഡി​യോ​യി​ൽ കാ​ണാ​മാ​യി​രു​ന്നു. ഈ ​വീ​ഡി​യോ വ​ലി​യ രീ​തി​യി​ൽ അ​ന്ന് വൈ​റ​ലാ​യി​രു​ന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ക​ര​ണി​നെ​തി​രേ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്.

“അ​ന്ന് അ​വോ​യ്ഡ് ചെ​യ്ത​പ്പോ​ൾ അ​റ​ഞ്ഞി​ല്ല ഇ​ന്ന് അ​വ​ളു​ടെ ഭ​ർ​ത്താ​വ് ബോ​ളി​വു​ഡി​നെ താ​ങ്ങി നി​ർ​ത്തു​ന്ന സം​വി​ധാ​യ​ക​നാ​കു​മെ​ന്ന്. ധു​ര​ന്ധ​ർ കോ​ടി​ക​ളാ​ണ് വാ​രി​ക്കൂ​ട്ടു​ന്ന​ത്. അ​താ​കും ക​ര​ണി​ന്‍റെ ഈ ​കെ​ട്ടി​പി​ടി​ത്തം. ഇ​താ​ണ് ക​ര​ണേ ക​ർ​മ. നാ​ണ​മു​ണ്ടോ’ എ​ന്നാ​ണ് ഒ​രാ​ൾ എ​ക്സ്.​കോ​മി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്ന് യാ​മി ഗൗ​തം ഷോ​യി​ൽ വ​രാ​ൻ വൈ​കി​യ​താ​ണ് മൂ​വ​രും അ​വ​ഗ​ണി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​യി​രു​ന്നു പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. അ​തേ​സ​മ​യം ക​ര​ൺ ജോ​ഹ​റി​ന്‍റെ മ​റ്റൊ​രു ഷോ​യി​ൽ നി​ന്നു യാ​മി​യെ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment