ഷാര്‍ജയിലെ രാജകുടുംബത്തിലെ വസതിയിലെ ജോലിക്കാരന്‍! തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നു വെ​ടി​യു​ണ്ട പി​ടി​കൂ​ടി; ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞത് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും വെ​ടി​യു​ണ്ട പി​ടി​കൂ​ടി.

വെ​ള്ള​റ​ട മ​ണ്ണാം​കോ​ണം സ്വ​ദേ​ശി ആ​ദ​ർ​ശ് (33) നെ ​സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ വ​ലി​യ​തു​റ പോ​ലീ​സി​ന് കൈ​മാ​റി.

ഇ​ന്ന് പു​ല​ർ​ച്ചെ ഒ​രു മ​ണി​ക്കാ​യി​രു​ന്നു സം​ഭ​വം. ഷാ​ർ​ജ​യി​ലേ​ക്ക് പോ​കു​ന്ന എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു ഇ​യാ​ൾ.

ഷാ​ർ​ജ​യി​ലെ രാ​ജ​കു​ടും​ബ​ത്തി​ലെ വ​സ​തി​യി​ൽ ജോ​ലി നോ​ക്കി​വ​രി​ക​യാ​യി​രു​ന്നു യു​വാ​വ്.

അ​വ​ധി​ക്ക് നാ​ട്ടി​ൽ വ​ന്ന​പ്പോ​ൾ അ​വി​ടെ നി​ന്നും കൊ​ണ്ടു​വ​ന്ന വെ​ടി​യു​ണ്ട തി​രി​കെ കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വാ​വ് ചോ​ദ്യം ചെ​യ്യ​ലി​ൽ വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

.22 റൗ​ണ്ട് റേ​ഞ്ചി​ലു​ള്ള വെ​ടി​യു​ണ്ട​യാ​ണ് യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും പി​ടി​കൂ​ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പേ​ഴ്സി​ന​ക​ത്താ​ണ് വെ​ടി​യു​ണ്ട വ​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Related posts

Leave a Comment