കാർഗിൽയുദ്ധത്തെ എതിർത്തപ്പോൾ സൈന്യം പുറത്താക്കിയെന്ന് നവാസ് ഷരീഫ്


ലാ​​​ഹോ​​​ർ: ​​​കാ​​​ർ​​​ഗി​​​ൽ യു​​​ദ്ധ​​​പ​​​ദ്ധ​​​തി​​​യെ എ​​​തി​​​ർ​​​ത്ത​​​തി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് 1999ൽ ​​​സൈ​​​ന്യം ത​​​ന്നെ പു​​​റ​​​ത്താ​​​ക്കി​​​യ​​​തെ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫ്. ഇ​​​ന്ത്യ അ​​​ട​​​ക്ക​​​മു​​​ള്ള അ​​​യ​​​ൽ​​​ക്കാ​​​രോ​​​ട് ന​​​ല്ല​​​ ബ​​​ന്ധ​​​മാ​​​ണ് താ​​​ൻ ആ​​​ഗ്ര​​​ഹി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

പി​​​എം​​​എ​​​ൽ-​​​എ​​​ൻ പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ യോ​​​ഗ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് ഷ​​​രീ​​​ഫ് ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​ത്. കാ​​​ർ​​​ഗി​​​ൽ പ​​​ദ്ധ​​​തി ന​​​ട​​​ക്ക​​​രു​​​തെ​​​ന്നാ​​​ണ് താ​​​ൻ പ​​​റ​​​ഞ്ഞ​​​ത്. അ​​​തി​​​ന്‍റെ പേ​​​രി​​​ൽ ജ​​​ന​​​റ​​​ൽ പ​​​ർ​​​വേ​​​സ് മു​​​ഷാ​​​റ​​​ഫ് ത​​​ന്‍റെ സ​​​ർ​​​ക്കാ​​​രി​​​നെ അ​​​ട്ടി​​​മ​​​റി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ത​​​ന്‍റെ ഭ​​​ര​​​ണ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യു​​​മാ​​​യി ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ട്ടി​​​രു​​​ന്നു​​​വെ​​​ന്നും ഷ​​​രീ​​​ഫ് പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​രാ​​​യ മോ​​​ദി സാ​​​ഹി​​​ബും വാ​​​ജ്പേ​​​യ് സാ​​​ഹി​​​ബും പാ​​​ക്കി​​​സ്ഥാ​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത് താ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന​​​പ്പോ​​​ഴാ​​​ണ്.

അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, ഇ​​​റാ​​​ൻ, ചൈ​​​ന എ​​​ന്നീ അ​​​യ​​​ൽ​​​ക്കാ​​​രു​​​മാ​​​യും ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ട​​​ണ​​​മെ​​​ന്നാ​​​ണ് ത​​​ന്‍റെ ആ​​​ഗ്ര​​​ഹം. സാ​​​ന്പ​​​ത്തി​​​ക​​​വ​​​ള​​​ർ​​​ച്ച​​​യി​​​ൽ അ​​​യ​​​ൽ​​​ക്കാ​​​രേ​​​ക്കാ​​​ൾ വ​​​ള​​​രെ പി​​​ന്നി​​​ലാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​ൻ.

ഭ​​​ര​​​ണ​​​ത്തി​​​ൽ മു​​​ൻ​​​പ​​​രി​​​ച​​​യ​​​മി​​​ല്ലാ​​​ത്ത ഇ​​​മ്രാ​​​ൻ ഖാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​ക​​​രു​​​താ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ഷ​​​രീ​​​ഫ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ലെ ജ​​​യി​​​ൽ​​​ശി​​​ക്ഷ ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​യി നാ​​​ലു വ​​​ർ​​​ഷം ല​​​ണ്ട​​​നി​​​ൽ പ്ര​​​വാ​​​സ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ ഷ​​​രീ​​​ഫ് ക​​​ഴി​​​ഞ്ഞ​​​മാ​​​സ​​​മാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​ത്. ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ അ​​​ദ്ദേ​​​ഹ​​​മാ​​​ണ് പി​​​എം​​​എ​​​ൽ-​​​എ​​​ൻ പാ​​​ർ​​​ട്ടി​​​യെ ന​​​യി​​​ക്കു​​​ന്ന​​​ത്.

Related posts

Leave a Comment