ഒഴിവായത് വൻദുരന്തം..! ക​രി​പ്പൂ​രി​ൽ ലാ​ൻ​ഡി​ങ്ങി​നി​ടെ വി​മാ​നം തെ​ന്നി​മാ​റി ദു​ര​ന്ത​മൊ​ഴി​വാ​യി; ബം​ഗ​ളൂ​രൂ​വി​ൽ നി​ന്നെ​ത്തി​യ സ്പൈ​സ്ജെ​റ്റ് വി​മാ​ന​മാ​ണ് തെന്നിമാറിയത്; യാത്രക്കാരെല്ലാം സുരക്ഷിതർ

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​നം ഇ​റ​ങ്ങു​ന്ന​തി​നി​ടെ റ​ണ്‍​വേ​യി​ൽ നി​ന്നു തെ​ന്നി​മാ​റി വ​ൻ ദു​ര​ന്ത​മൊ​ഴി​വാ​യി. ഇ​ന്നു രാ​വി​ലെ എ​ട്ടി​നു ബം​ഗ​ളൂ​രൂ​വി​ൽ നി​ന്നെ​ത്തി​യ സ്പൈ​സ്ജെ​റ്റ് വി​മാ​ന​മാ​ണ് റ​ണ്‍​വേ​യി​ൽ നി​ന്നു അ​ക​ന്നു പോ​യ​ത്. വി​മാ​ന​ത്തി​ൽ 60 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. ആ​ർ​ക്കും അ​പാ​യ​മൊ​ന്നു​മി​ല്ല. വി​മാ​നം റ​ണ്‍​വേ വി​ട്ട​തോ​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി.

അ​ഗ്നി​ശ​മ​ന​സേ​ന​യും രം​ഗ​ത്തെ​ത്തി. തു​ട​ർ​ന്നു വി​മാ​നം സു​ര​ക്ഷി​ത​സ്ഥാ​ന​ത്തേ​ക്കു മാ​റ്റി. വി​മാ​നം ഇ​റ​ങ്ങി​യ​ശേ​ഷം റ​ണ്‍​വേ​യി​ൽ നി​ന്നു ഇ​ട​തു​ഭാ​ഗ​ത്തേ​ക്കാ​ണ് തെ​ന്നി നീ​ങ്ങി​യ​ത്. റ​ണ്‍​വേ​യു​ടെ വ​ശ​ങ്ങ​ൾ തി​രി​ച്ച​റി​യാ​നാ​യി സ്ഥാ​പി​ച്ചി​രു​ന്ന ലൈ​റ്റു​ക​ൾ അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്നി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ചു പൈ​ല​റ്റി​നോ​ടു വി​വ​ര​ങ്ങ​ൾ തേ​ടി​യി​ട്ടു​ണ്ട്. വി​മാ​ന​ത്തി​നു കേ​ടു​പാ​ടു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ക​രി​പ്പൂ​രി​ലെ​ത്തു​ന്നു​ണ്ട്.

Related posts