സ്വന്തമായി വിമാനവും വിമാനമോടിക്കാന്‍ ലൈസന്‍സും! ആകാശദൂതിലെ അഭിനയത്തിലൂടെ മലയാളികളെ കണ്ണീരണിയിച്ച നടി മാധവിയുടെ ജീവിതം ഇപ്പോഴിങ്ങനെയാണ്

പണ്ട് മലയാള സിനിമാസ്വാദകരെ ഒരുപാട് കരയിപ്പിച്ച നടിയാണ് മാധവി. ആകാശദൂത് എന്ന ചിത്രത്തിലെ അവരുടെ നായികാ കഥാപാത്രമാണ് മലയാളി പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയത്. ആകാശ ദൂത് മാത്രമല്ല നവംബറിന്റെ നഷ്ടം, ഒരു വടക്കന്‍ വീരഗാഥ എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളിലൂടെ നമ്മുടെ മനസ്സില്‍ സ്ഥാനം പിടിച്ച മാധവി ഇപ്പോള്‍ എവിടെയാണെന്ന് സിനിമാ മേഖലയില്‍ ഉള്ളവര്‍ക്കുപോലും അറിവുണ്ടായിരുന്നില്ല. അടുത്തിടെയാണ് മാധവിയുടേതായി ചില ചിത്രങ്ങള്‍ പുറത്തുവന്നത്. ചിത്രങ്ങളുടെ ഉറവിടം തേടിപ്പോയപ്പോഴാണ് മാധവി ഇപ്പോള്‍ അമേരിക്കയിലാണെന്ന വിവരം കിട്ടിയത്. ഭര്‍ത്താവ് റാല്‍ഫ് ശര്‍മ്മയ്ക്കും മക്കള്‍ക്കുമൊപ്പം ന്യൂ ജേഴ്‌സിയിലാണ് ഇപ്പോള്‍ മാധവി താമസിക്കുന്നത്.

44 ഏക്കര്‍ ഭൂമിയില്‍ ഒരു ബംഗ്ലാവില്‍ സന്തോഷ ജീവിതം ജീവിക്കുന്ന മാധവിയുടെ വിസ്തൃതമായ താമസസ്ഥലത്ത് മാനുകളും പക്ഷികളും അടക്കം ധാരാളം പക്ഷിമൃഗാദികളെയും പരിപാലിച്ചുപോരുന്നു. അഭിനയം നിര്‍ത്തിയശേഷം വീട്ടില്‍ കുട്ടികളെ നോക്കി ഇരിക്കുക മാത്രമല്ല മാധവി ചെയ്തത്. അഭിനയത്തില്‍ മികവ് തെളിയിച്ച് പിന്‍വാങ്ങിയശേഷം വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തമായി വിമാനം ഓടിക്കാനുള്ള ലൈസന്‍സും സ്വന്തം വിമാനവും ഇന്ന് മാധവിയുടെ പക്കലുണ്ട്. മുന്നൂറോളം ചിത്രങ്ങളില്‍ ആണ് മാധവി അഭിനയിച്ചത്. ഇതില്‍ പല ഭാഷകളിലെ സൂപ്പര്‍സ്റ്റാറുകളുമൊത്തുള്ള ചിത്രങ്ങളുമുണ്ട്. മലയാളത്തിലെ ആദ്യ ചിത്രം 1980 ല്‍ പുറത്തു വന്ന ലാവയാണ്. മൂന്ന് മക്കളുടെ അമ്മയായ മാധവിയുടെ ഭര്‍ത്താവ് അറിയപ്പെടുന്ന ബിസിനസ്സുകാരനാണ്.

 

 

 

Related posts