ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് മ​ന്ത്രി ബി​ജെ​പി​യി​ലേ​ക്കോ; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി കു​മാ​ര​സ്വാ​മി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സി​ലെ ഏ​റെ സ്വാ​ധീ​ന​മു​ള്ള ഒ​രു മ​ന്ത്രി ബി​ജെ​പി​യി​ൽ ചേ​ർ​ന്നേ​ക്കു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി​യും ജെ​ഡി​എ​സ് നേ​താ​വു​മാ​യ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി. കേ​ന്ദ്ര സ​ർ​ക്കാ​ർ ചു​മ​ത്തി​യ കേ​സു​ക​ളി​ൽ​നി​ന്നു ക​ര​ക​യ​റാ​നാ​യി ആ ​മ​ന്ത്രി കോ​ൺ​ഗ്ര​സ് വി​ട്ട് 50–60 എം​എ​ൽ​എ​മാ​ർ​ക്കൊ​പ്പം ബി​ജെ​പി​യി​ൽ ചേ​ർ​ന്നേ​ക്കു​മെ​ന്നും, അ​ദ്ദേ​ഹം ഇ​പ്പോ​ൾ ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യാ​ണെ​ന്നും കു​മാ​ര​സ്വാ​മി അ​വ​കാ​ശ​പ്പെ​ട്ടു.

കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​ൽ എ​ല്ലാം ശ​രി​യ​ല്ല. ഈ ​സ​ർ​ക്കാ​ർ എ​പ്പോ​ൾ വീ​ഴു​മെ​ന്ന് എ​നി​ക്ക​റി​യി​ല്ല. സ്വാ​ധീ​ന​മു​ള്ള ഒ​രു മ​ന്ത്രി അ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യ കേ​സു​ക​ളി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ‌

ര​ക്ഷ​പ്പെ​ടാ​ൻ ഒ​രു സാ​ധ്യ​ത​യു​മി​ല്ലാ​ത്ത ത​ര​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രേ കേ​ന്ദ്ര സ​ർ​ക്കാ​ർ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലേ​തു പോ​ലെ ക​ർ​ണാ​ട​ക​യി​ൽ ഏ​തു​നി​മി​ഷ​വും എ​ന്തും സം​ഭ​വി​ക്കാം’’ കു​മാ​ര​സ്വാ​മി പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ​യാ​ണ് കു​മാ​ര​സ്വാ​മി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ മ​ന്ത്രി​യു​ടെ പേ​രു വെ​ളി​പ്പെ​ടു​ത്താ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല.

നി​ല​വി​ലു​ള്ള രാ​ഷ്ട്രീ​യ അ​ന്ത​രീ​ക്ഷം നോ​ക്കു​മ്പോ​ൾ ക​ർ​ണാ​ട​ക​യി​ൽ എ​ന്തും സം​ഭ​വി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. രാ​ഷ്ട്രീ​യ​ക്കാ​ർ അ​വ​രു​ടെ സൗ​ക​ര്യാ​ർ​ഥം പ​ക്ഷം മാ​റു​മ്പോ​ൾ പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ൾ പി​ന്നാ​ക്കം പോ​കു​ക​യാ​ണെ​ന്നും കു​മാ​ര​സ്വാ​മി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment