സർക്കാരിന്‍റെ അനുമതിയുണ്ടായിട്ടും ഇല്ലാത്ത പട്ടയം ഹാജരാക്കണമെന്ന വനം വകുപ്പിന്‍റെ വാദം കർഷകരെ ബുദ്ധിമുട്ടിക്കുന്നു; പേരാമ്പ്രയിലെ കർഷകർക്ക് പറയാനുള്ളത്

പേ​രാ​മ്പ്ര: സ​ർ​ക്കാ​ർ ഉ​ത്ത​ര​വും രേ​ഖ​ക​ളും ഉണ്ടെങ്കിലും കു​ടും​ബ​സ​മേ​തം താ​മ​സി​ക്കു​ന്ന കൃ​ഷി​ഭൂ​മി​യി​ൽ നി​ന്നു മ​രം വെ​ട്ട​ണ​മെ​ങ്കി​ൽ പോലും അനുമതി വേ​ണ​മെ​ന്ന വ​നം വ​കു​പ്പി​ന്‍റെ വാ​ദ​ം ക​ർ​ഷ​ക​രെ വെ​ട്ടി​ലാ​ക്കു​ന്നു. ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട് മേ​ഖ​ല​യി​ൽ 253.73 ഏ​ക്ക​ർ സ്ഥ​ല​ത്ത് ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളാ​ണു 50 വ​ർ​ഷ​മാ​യി നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ടു ക​ഴി​യു​ന്ന​ത്.

കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി​ക്കു വേ​ണ്ടി സ്ഥ​ലം വി​ട്ടു കൊ​ടു​ത്ത​വ​രെ​യാ​ണ് അ​ധി​കൃ​ത​ർ വ​ല​യ്ക്കു​ന്ന​ത്. പു​ന​ര​ധി​വാ​സ​ത്തി​ന്‍റെ ഭാ​ഗ​മായി 1970ൽ ​പ്ര​ത്യേ​ക സ​ർ​ക്കാ​ർ ഉ​ത്ത​ര​വോ​ടെ 52 പേ​ർ​ക്കാ​ണു മു​തു​കാ​ട്ടി​ൽ സ്ഥ​ലം ന​ൽ​കി​യ​ത്. ഇ​വ​ർ മു​തു​കാ​ട് സെ​റ്റി​ലേ​ഴ്സ് എ​ന്നാ​ണു അ​റി​യ​പ്പെ​ടു​ന്ന​ത്. ഈ ​സ്ഥ​ല​ത്ത് ഇ​പ്പോ​ൾ കു​ടും​ബ​ങ്ങ​ളു​ടെ അം​ഗ​സം​ഖ്യ 270 ആ​യി.

ഭൂ​മി​ക്കു പ​ട്ട​യ​മി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി സ​ർ​ക്കാ​ർ ഓ​ഫീ​സി​ലെ​ത്തു​ന്ന ക​ർ​ഷ​ക​രെ ചി​ല വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ വ​ല​യ്ക്കു​ക​യാ​ണ്. ഇ​വ​രു​ടെ സ്ഥ​ല​ത്തി​നു ആ​ധാ​ര​വും നി​കു​തി ശീ​ട്ടു​മെ​ല്ലാ​മു​ണ്ട്. 1970 ൽ ​സ​ർ​ക്കാ​ർ ഇ​വ​ർ​ക്കു ന​ൽ​കി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ള്ള​പ്പോ​ൾ പ്ര​ത്യേ​ക പ​ട്ട​യം ആ​വ​ശ്യ​മി​ല്ലാ​യെ​ന്ന മ​റു​പ​ടി​യാ​ണു റ​വ​ന്യൂ അ​ധി​കാ​രി​ക​ളി​ൽ നി​ന്നു ഇ​വ​ർ​ക്കു മ​റു​പ​ടി ല​ഭി​ച്ച​ത്. 2857 / 27-4- 1970 ന​മ്പ​ർ പ്ര​കാ​ര​മാ​ണു സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്.

അ​തേ​സ​മ​യം ഈ ​ഉ​ത്ത​ര​വ് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നാ​ണു വ​നം വ​കു​പ്പി​ന്‍റെ ന​യം. കൊ​മ്മ​റ്റ​ത്തി​ൽ സ​ണ്ണി​യെ​ന്ന ക​ർ​ഷ​ക​ൻ ത​ന്‍റെ വീ​ടി​നു ഭീ​ഷ​ണി​യാ​യ സ്വ​ന്തം പ​റ​മ്പി​ലെ തേ​ക്കു മു​റി​ച്ചു. ഇ​ത് മി​ല്ലി​ൽ കൊ​ണ്ടു​പോ​യി ഈ​രാ​ൻ അ​നു​വാ​ദ​ത്തി​നാ​യി ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്‌​ടോ​ബ​ര്‍ 17ന് ​പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​കി.

കൈ​വ​ശം, ലൊ​ക്കേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, സ്കെ​ച്ച്, ആ​ധാ​ര​ത്തി​ന്‍റെ പ​ക​ർ​പ്പ്, ഭൂ​മി സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ​യും പി​ന്നീ​ട് മ​ര​വി​ല ര​സീ​തും ഹാ​ജ​രാ​ക്കി​യെ​ങ്കി​ലും മ​രം കൊ​ണ്ടു പോ​കാ​നു​ള്ള പാ​സ് ഇ​തു​വ​രെ അ​നു​വ​ദി​ച്ചി​ട്ടി​ല്ല. നാ​ല് മാ​സ​മാ​യി ത​ടി വെ​ട്ടി​യി​ട്ടി​ട​ത്തു കി​ട​ക്കു​ക​യാ​ണ്. ഭൂ​മി​യു​ടെ പ​ട്ട​യം ഹാ​ജ​രാ​ക്കാ​നാ​ണു വ​നം മേ​ലാ​ള​ൻ​മാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​ല്ലാ​ത്ത പ​ട്ട​യം എ​ങ്ങ​നെ ഹാ​ജ​രാ​ക്കാ​നാ​വും എ​ന്നാ​ണ് സ​ണ്ണി​യു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും ചോ​ദ്യം.

Related posts