കുട്ടിക്കാലത്തു തന്നെ ബോഡി ഷെയിമിംഗിനിരയായ വ്യക്തിയാണ് ഞാന്‍ ! സിനിമയിലേക്ക് വന്നപ്പോള്‍ അത് ഇരട്ടിയായി;തന്റെ ശരീരത്തോടു തന്നെ വെറുപ്പ് തോന്നിയെന്ന് കാര്‍ത്തിക മുരളീധരന്‍…

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച കോമ്രേഡ് ഇന്‍ അമേരിക്ക എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് കാര്‍ത്തിക മുരളീധരന്‍.

പിന്നീട് മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ അങ്കിള്‍ എന്ന സിനിമയിലും താരം വേഷമിട്ടു. രണ്ടു സിനിമയിലും മികച്ച പ്രകടനമാണ് നടി പുറത്തെടുത്തത്.

വെറും രണ്ടു സിനിമകള്‍ കൊണ്ടു തന്നെ അനേകം ആരാധകരെ സൃഷ്ടിക്കാനും താരത്തിനു കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ താരം സജീവമാണ്.

തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകര്‍ക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ താരം അവസാനമായി ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത പോസ്റ്റിലെ ക്യാപ്ഷന്‍ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

ജീവിതത്തില്‍ ചെറുപ്പം മുതലേ നേരിടേണ്ടിവന്ന ബോഡി ഷെയ്മിംഗ് പിന്നീട് സിനിമയില്‍ എത്രത്തോളം അത് ബാധിച്ചു എന്നതിനെ കുറിച്ചുള്ള വിശദമായ വിവരണം ആണ് താരം പോസ്റ്റിലൂടെ പങ്കുവെച്ചത്…

പോസ്റ്റില്‍ പറയുന്നതിങ്ങനെ…

ചെറുപ്പം മുതലേ ഞാന്‍ ബോഡി ഷെയിമിംഗ് നേരിട്ടവളാണ്. ഞാന്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാനത് തിരിച്ചറിയുന്നത്.

സമൂഹത്തിലെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഞാനത് നേരിട്ടു. എന്റെ ശരീരത്തോടെ എനിക്ക് തന്നെ വെറുപ്പ് തോന്നാന്‍ തുടങ്ങി.

പിന്നീട് സിനിമയില്‍ ചേര്‍ന്നപ്പോള്‍ പ്രത്യേകിച്ച് പറയേണ്ടല്ലോ. എനിക്ക് താങ്ങാവുന്നതില്‍ അപ്പുറത്തേക്ക് ഉള്ള ബോഡി ഷെയ്മിംഗ് ആണ്
അവിടെ നേരിട്ടത്.

സിനിമയില്‍ തടി കൂടിയവര്‍ ഷെയിമിംഗിന് ഇരയാകുന്നത് സര്‍വ്വസാധാരണയാണ്. എന്റെ ശരീരത്തോട് യുദ്ധമാരംഭിച്ചു. എന്നെയും ലോകത്തെയും തൃപ്തിപ്പെടുത്താനും ബോധ്യപ്പെടുത്താനും എനിക്ക് കഴിഞ്ഞില്ല.

ഭക്ഷണത്തില്‍ ഡയറ്റ് ആരംഭിച്ചു. പക്ഷേ ഒന്നും ഒരു തൃപ്തികരം ആയിരുന്നില്ല. എന്റെ ശരീരത്തോടുള്ള എന്റെ വെറുപ്പ് തന്നെയായിരുന്നു ഇതിന് കാരണം.

പിന്നീട് ശരീരത്തെ മനസ്സിലാക്കി കൊണ്ട് ഞാന്‍ ഭക്ഷണത്തിലും മറ്റും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. പിന്നീടാണ് മാറ്റങ്ങള്‍ സംഭവിച്ചത്.

ഭാരം കുറയ്ക്കണമെന്ന് ഉദ്ദേശത്തോടുകൂടി ഞാന്‍ യോഗ ആരംഭിച്ചു. അത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. പക്ഷേ ഇപ്പോള്‍ യോഗ എന്നെ കീഴടക്കിയിരിക്കുന്നു.

എന്റെ മനസ്സിനും ശരീരത്തിനും യോഗ നല്‍കുന്ന തൃപ്തിയും സന്തോഷവും അത് വേറെ തന്നെയാണ്..കാര്‍ത്തിക വ്യക്തമാക്കുന്നു.

Related posts

Leave a Comment