രണ്ട് വിവാഹം, തൊട്ടില്‍ കെട്ടല്‍, മരണവീട്, ഫുട്‌ബോള്‍ മത്സരം..! കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ കോ​വി​ഡ്-19 ബാ​ധി​ത​ന്‍റെ റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്ക​ൽ ത​ല​വേ​ദ​ന​യാ​കു​ന്നു

കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ കോ​വി​ഡ്-19 ബാ​ധി​ത​ന്‍റെ റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്ക​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് ത​ല​വേ​ദ​ന​യാ​കു​ന്നു. മാ​ർ​ച്ച് 11ന് ​പു​ല​ർ​ച്ചെ 2.30ന് ​ദു​ബാ​യി​​ൽനി​ന്ന് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ ഐ​എ​ക്സ് 334 വി​മാ​ന​ത്തി​ൽ ക​യ​റി​യ വ്യ​ക്തി രാ​വി​ലെ 7.30ന് ​കോ​ഴി​ക്കോ​ട് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി. അ​ന്ന് കോ​ഴി​ക്കോ​ട് ഒ​രു ഹോ​ട്ട​ലി​ൽ റൂ​മെ​ടു​ത്ത് ത​ങ്ങി.

പി​റ്റേ​ന്ന് രാ​വി​ലെ ട്രെ​യി​ൻ മാ​ർ​ഗ​മാ​ണ് ഇ​യാ​ൾ കാ​സ​ർ​ഗോ​ട്ടെ​ത്തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ളൂ​രു മാ​വേ​ലി എ​ക്സ്പ്ര​സി​ലെ എ​സ്-9 ക​ന്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് യാ​ത്ര ചെ​യ്ത​ത്. 12 മു​ത​ൽ 17 വ​രെ ഇ​യാ​ൾ കാ​സ​ർ​ഗോ​ട്ടു​ണ്ടാ​യി​രു​ന്നു.

ര​ണ്ടു വി​വാ​ഹ​ങ്ങ​ളി​ലും ബ​ന്ധു​വി​ന്‍റെ കു​ട്ടി​യു​ടെ തൊ​ട്ടി​ൽ കെ​ട്ട​ൽ ച​ട​ങ്ങി​ലും ഒ​രു മ​ര​ണ​വീ​ട്ടി​ലും ഒ​രു ഫു​ട്ബോ​ൾ മ​ത്സ​ര​വും ഉ​ൾ​പ്പെ​ടെ ഇ​യാ​ൾ പ​ങ്കെ​ടു​ത്ത​താ​യാ​ണ് സൂ​ച​ന.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് 17നാ​ണ് കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടാ​മ​ത്തെ രോ​ഗി​യു​ടെ റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്ക​ൽ ശ്ര​മ​ക​ര​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡി. ​സ​ജി​ത്ബാ​ബു പ​റ​ഞ്ഞു. ഇ​യാ​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ വി​വി​ധ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യും ആ​ളു​ക​ളു​മാ​യി ഇ​ട​പഴകു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ്പ​ര്‍​ക്ക​ പ​ട്ടി​ക പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment