കെ. ​ക​രു​ണാ​ക​ര​ൻ സ്റ്റ​ഡി സെ​ന്‍റ​റി​ന്‍റെ  ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതായി പരാതി;  പു​തു​പ്പ​ള്ളി മു​ത​ൽ കോ​ട്ട​യം വ​രെ​യുള്ള ബോർഡുകളാണ് നശിപ്പിച്ചിട്ടുള്ളത്

കോ​ട്ട​യം: കെ. ​ക​രു​ണാ​ക​ര​ൻ സ്റ്റ​ഡി സെ​ന്‍റ​റി​ന്‍റെ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. പു​തു​പ്പ​ള്ളി മു​ത​ൽ കോ​ട്ട​യം വ​രെ​യു​ള്ള​തും മ​ണ​ർ​കാ​ട് മു​ത​ൽ കോ​ട്ട​യം വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും സ്ഥാ​പി​ച്ച ഫ്ള​ക്സ് ബോ​ർ​ഡാ​ണു ന​ശി​പ്പി​ച്ച​ത്. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി സ​മ​യ​ങ്ങ​ളി​ലാ​ണു സം​ഭ​വം. വ​ടി​വാ​ൾ പോ​ലെ മൂ​ർ​ച്ച​യേ​റി​യ ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഫ്ള​ക്സി​ലെ ചി​ത്ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ നി​ല​യി​ലാ​ണ്.

സം​സ്ഥാ​ന​ വ്യാ​പ​കമാ​യി കെ. ​മു​ര​ളീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച കെ. ​ക​രു​ണാ​ക​ര​ൻ സ്റ്റ​ഡി സെ​ന്‍റ​റി​ന്‍റെ ജി​ല്ലാ ഫോ​റം ഒ​രു​വ​ർ​ഷം മു​ന്പാ​ണു കോ​ട്ട​യ​ത്ത് തു​ട​ങ്ങി​യ​ത്. കെ. ​മു​ര​ളീ​ധ​ര​നോ​ട് അ​ടു​പ്പ​മു​ള്ള​വ​രും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളു​മാ​യ പ്ര​വ​ർ​ത്ത​ക​രാ​ണ് സ്റ്റ​ഡി സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ലെ ഗ്രൂ​പ്പ് വി​ഷ​യ​ങ്ങ​ളാ​ണു ഫ്ള​ക്സ് ബോ​ർ​ഡ് വി​വാ​ദ​ങ്ങ​ളി​ലും ഉ​യ​രു​ന്ന​തെ​ന്ന് പ​റ​യു​ന്നു.

വാ​ഹ​ന​ത്തി​ലെ​ത്തി​യ​വ​രാ​ണു ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ച​തെ​ന്ന് സ്റ്റ​ഡി സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഇ​വ​രെ​പ്പ​റ്റി സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ ന​യി​ക്കു​ന്ന ജ​ന​മോ​ച​ന യാ​ത്ര​യ്ക്കും കെ. ​ക​രു​ണാ​ക​ര​ൻ സ്റ്റ​ഡി സെ​ന്‍റ​ർ ചെ​യ​ർ​മാ​നാ​യി കെ. ​മു​ര​ളീ​ധ​ര​ൻ ചു​മ​ത​ല​യേ​റ്റ​തി​വനും അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച് സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ളാ​ണു ന​ശി​പ്പി​ച്ച​വ​യി​ലേ​റെ​യും.

ഫ്ള​ക്സ് ന​ശി​പ്പി​ച്ച​തി​നെ​തി​രെ കെ. ​ക​രു​ണാ​ക​ര​ൻ സ്റ്റ​ഡി സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ൾ ജി​ല്ലാ പോ​ലീ​സ് ചീ​ഫി​നു പ​രാ​തി ന​ൽ​കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കെ. ​ക​രു​ണാ​ക​ര​ൻ സ്റ്റ​ഡി സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ വി​നോ​ദ് പെ​രു​ഞ്ചേ​രി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts