ആ​ലു​വ​യി​ൽ ട്രെ​യി​ൻ​ത​ട്ടി കമിതാക്കൾ  മ​രി​ച്ച​നി​ല​യി​ൽ; അ​വി​വാ​ഹി​ത​നായ രാ​ഗേ​ഷും ര​ണ്ടു​കു​ട്ടി​ക​ളു​ടെ മാ​താ​വുമായ  ശ്രീ​ക​ലയുമാണ് മരിച്ചത്

ആ​ലു​വ: ആ​ലു​വ​യി​ൽ റെ​യി​ൽ​ പാ​ള​ത്തി​ൽ യു​വ​തി​യേ​യും യു​വാ​വി​നെ​യും ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന് രാ​വി​ലെ ആ​റു​മ​ണി​യോ​ടെ ആ​ലു​വ തു​രു​ത്തി​ന് സ​മീ​പ​മു​ള്ള റെ​യി​ൽ​ പാ​ള​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

ശ്രീ​മൂ​ല​ന​ഗ​രം ക​ല്ല​യം ഏ​ട്ടാ​പ്പി​ള്ളി​വീ​ട്ടി​ൽ സി.​കെ രാ​ഗേ​ഷ് (32), ശ്രീ​മൂ​ല​ന​ഗ​രം എ​ട​നാ​ട് സ്വ​ദേ​ശി ശ്രീ​ക​ല (28) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്ലം​ബ​ർ ജോ​ലി​ക്കാ​ര​നാ​യ രാ​ഗേ​ഷ് അ​വി​വാ​ഹി​ത​നാ​ണ്. ര​ണ്ടു​കു​ട്ടി​ക​ളു​ടെ മാ​താ​വാ​ണ് ശ്രീ​ക​ല.

പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ഇ​വ​രെ ഇ​ന്ന​ലെ രാ​ത്രി മു​ത​ൽ കാ​ണാ​താ​വു​ക​യാ​യി​രു​ന്നുവെന്ന് പോലീസ് പറഞ്ഞു. തു​രു​ത്ത് ഭാ​ഗ​ത്ത് ബൈ​ക്കി​ലെ​ത്തി​യ ഇ​രു​വ​രും ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന. രാ​ഗേ​ഷി​ന്‍റെ കൈ​യി​ൽ നി​ന്നും ബൈ​ക്കി​ന്‍റെ താ​ക്കോ​ൽ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ല​ഭാ​ഗം ചി​ത​റി​ത്തെ​റി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് തു​ട​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

Related posts