അപൂർവ രോഗം ബാധിച്ച യുവിന്‍റെ കുടുംബത്തിന്  കൈത്താങ്ങാകാൻ ചാ​ലോ​ടി​ലെ ഗു​ഡ്സ് ഓ​ട്ടോ​ക​ൾ കാ​രു​ണ്യ​യാ​ത്ര ന​ട​ത്തു​ന്നു

ചാ​ലോ​ട്: അ​പൂ​ർ​വ രോ​ഗം ബാ​ധി​ച്ച് ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന യു​വാ​വി​നെ സ​ഹാ​യി​ക്കാ​ൻ ചാ​ലോ​ടി​ലെ ഗു​ഡ്സ് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും. ഇ​ന്നു​രാ​വി​ലെ മു​ത​ൽ കാ​രു​ണ്യ​യാ​ത്ര ന​ട​ത്തി​യാ​ണു സ​ഹാ​യ​വു​മാ​യി ഡ്രൈ​വ​ർ​മാ​ർ രം​ഗ​ത്തു വ​ന്ന​ത്. കൂ​ടാ​ളി കാ​നി​ച്ചേ​രി ആ​ശ്ര​മ​ത്തി​നു സ​മീ​പ​ത്തെ കു​മാ​ര​ന്‍റെ മ​ക​ൻ കെ. ​അ​ജേ​ഷി​ന്‍റെ ചി​കി​ൽ​സ​യ്ക്ക് പ​ണം സ്വ​രൂ​പി​ക്കു​ന്ന​തി​നാ​ണ് ഡ്രൈ​വ​ർ​മാ​ർ ഒ​ത്തു​ചേ​ർ​ന്നു കാ​രു​ണ്യ​യാ​ത്ര ന​ട​ത്തി​യ​ത്.

രോ​ഗം ബാ​ധി​ച്ച അ​ജേ​ഷ് ത​ല​ശേ​രി മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​തു​വ​രെ​യു​ള്ള ചി​കി​ത്സ​യ്ക്ക് ത​ന്നെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ കു​ടും​ബ​ത്തി​ന് ബാ​ധ്യ​ത​യാ​യി​രി​ക്കു​ക​യാ​ണ്. രോ​ഗം പൂ​ർ​ണ​മാ​യി മാ​റു​വാ​ൻ മ​ജ്ജ മാ​റ്റി​വ​യ്ക്ക​ലാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

ഈ ​ചി​കി​ത്സ​ക്ക് ഏ​ക​ദേ​ശം 50 ല​ക്ഷ​ത്തി​നു മു​ക​ളി​ൽ ചെ​ല​വ് വ​രും. ഭാ​ര്യ​യും ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന നി​ർ​ധ​ന​രാ​യ അ​ജേ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് നി​ല​വി​ലു​ള്ള ചി​കി​ത്സ​ക്ക് ത​ന്നെ വ​ൻ ബാ​ധ്യ​ത​യാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യ പ​ണം ക​ണ്ടെ​ത്തു​ന്ന​തി​ന് വേ​ണ്ടി നാ​ട്ടു​കാ​ർ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നും കൂ​ടാ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. നൗ​ഫ​ലും ര​ക്ഷാ​ധി​കാ​രി​ക​ളാ​യും പ​ദ്മ​നാ​ഭ​ൻ ന​മ്പ്യാ​ർ ചെ​യ​ർ​മാ​നും വി.​പി. രാ​മ​കൃ​ഷ​ണ​ൻ ക​ൺ​വീ​ന​റു​മാ​യി അ​ജേ​ഷ് ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി രൂ​പി​ക​രി​ച്ചു പ്ര​വ​ർ​ത്ത​നം ന​ട​ത്തി വ​രി​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഓ​ട്ടോ​റി​ക്ഷ​യും ഓ​ട്ടോ ടാ​ക്സി ഡ്രൈ​വ​ർ​മാ​രും കാ​രു​ണ്യ​യാ​ത്ര ന​ട​ത്തി​യി​രു​ന്നു.

Related posts