സ്വയം രക്ഷയ്ക്ക്  തൊഴിലാളികളുടെ കൈയിൽ ഉണ്ടായിരുന്ന ആയുധം കൊണ്ടാണ് കുത്തിയത്; കൂലിതർക്കത്തിൽ തൊഴിലാളികളെ ആക്രമിച്ച പ്രതി പറയുന്നതിങ്ങനെ…

കാ​ഞ്ഞി​ര​പ്പ​ള്ളി: കൂ​ലി​ത്ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ഉ​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക​ളെ കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ച​പ്ര​തി അ​റ​സ്റ്റി​ല്‍. തി​ട​നാ​ട് സ്വ​ദേ​ശി​യും ക​രാ​റു​കാ​ര​നു​മാ​യ ജോ​ര്‍​ജു​കു​ട്ടി​യെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് പ്ര​തി ഒ​ളി​വി​ലാ​യി​രു​ന്നു.​

ഇ​ന്ന​ലെ രാ​ത്രി​യി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​ത്രി 7.40 തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി-​ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ല്‍ ആ​ന​ക്ക​ല്ല് ക​വ​ല​യി​ലാ​ണ് സം​ഭ​വം.​തൊ​ഴി​ലാ​ളി​ക​ളാ​യ ആ​ല​പ്പു​ഴ അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ അ​നീ​ഷ് (28), വി​ഷ്ണു (36), അ​നൂ​പ് (24) എ​ന്നി​വ​ര്‍​ക്കാ​ണ് കു​ത്തേ​റ്റ​ത്.

കൂ​ട്ടി​ക്ക​ല്‍ സ്വ​ദേ​ശി ഇ​ഷാ​മി​നും പ​രി​ക്കേ​റ്റി​രു​ന്നു.​രാ​വി​ലെ കൂ​ലി ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​ട​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഇ​വ​രെ വി​ളി​പ്പി​ച്ചി​രു​ന്നു.പ​കു​തി പ​ണം ന​ല്‍​കു​ക​യും ബാ​ക്കി ശ​നി​യാ​ഴ്ച കൊ​ടു​ക്കാ​മെ​ന്ന് ജോ​ര്‍​ജു​കു​ട്ടി പ​റ​ഞ്ഞു.

തു​ട​ര്‍​ന്ന് പു​റ​ത്തി​റ​ങ്ങി​യ ഇ​വ​ര്‍ തമ്മിൽ തി​ട​നാ​ട് വ​ച്ച് വാ​ക്കു​ത​ര്‍​ക്കം ഉ​ണ്ടാ​കു​ക​യും ജോ​ര്‍​ജു​കു​ട്ടി​യു​ടെ ബൈ​ക്കി​ന്‍റെ ഹെ​ഡ് ലൈ​റ്റ് അ​ടി​ച്ചു പൊ​ട്ടി​ക്കു​ക​യും കാ​റ്റ് അ​ഴി​ച്ചു​വി​ടു​ക​യും ചെ​യ്തു.

ബ​സി​ല്‍ ക​യ​റി ആ​ന​ക്ക​ല്ല് വീ​ട്ടി​ലെ​ത്തി​യ ജോ​ര്‍​ജു​കു​ട്ടി​യെ പി​ന്‍​ത്തു​ട​ര്‍​ന്ന് എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ള്‍ വീ​ട്ടി​ലെ​ത്തി വാ​ക്കു​ത​ര്‍​ക്കം ഉ​ണ്ടാ​ക്കു​ക​യും ജോ​ര്‍​ജു​കു​ട്ടി​യെ വീ​ട്ടി​ല്‍ നി​ന്ന് വ​ലി​ച്ചി​റ​ക്കു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് ആ​ന​ക്ക​ല്ല് ക​വ​ലി​യി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ സ്വ​യം ര​ക്ഷ​യ്ക്കു​വേ​ണ്ടി കു​ത്തി​യ​താ​ണെ​ന്നും​തൊ​ഴി​ലാ​ളി​ക​ളു​ടെ കൈ​യി​ലു​ണ്ടാ​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നും പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment